തിരിച്ചടികള്‍ക്കിടെ സ്‌മിത്തിനെ തേടി ആശ്വാസ വാര്‍ത്തയെത്തി

തിരിച്ചടികള്‍ക്കിടെ സ്‌മിത്തിനെ തേടി ആശ്വാസ വാര്‍ത്തയെത്തി

 Steve smith , smith , IPL , Austrlia , cricket , ഇന്ത്യ , ക്രിക്കറ്റ് , സ്‌റ്റീവ് സ്‌മിത്ത് , പന്ത് ചുരുണ്ടല്‍ , ഐ പി എല്‍
മെല്‍ബണ്‍| jibin| Last Modified ബുധന്‍, 21 നവം‌ബര്‍ 2018 (15:19 IST)
പന്ത് ചുരുണ്ടല്‍ വിവാദത്തില്‍ ശിക്ഷ നേരിടുന്ന മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്‌റ്റന്‍ സ്‌റ്റീവ് സ്‌മിത്തിന് ആശ്വാസം. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ സ്‌മിത്ത് കളിക്കുമെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ഇതോടെ
ഐപിഎല്ലിലും അദ്ദേഹം കളിക്കുമെന്ന് വ്യക്തമായി.

പാക് സൂ‍പ്പര്‍ ലീഗിലെ സിക്‍സ്‌താണ് സ്‌മിത്തിനെ സ്വന്തമാക്കിയത്. പ്ലാറ്റിനം കാറ്റഗറിയിലുള്ള അദ്ദേഹത്തെ ഒരു കോടിയിലധികം രൂപയ്‌ക്കാണ് ടീം സ്വന്തമാക്കിയത്.

പാക് താരങ്ങളായ മാലിക്കും അഫ്രിദിയും സ്‌മിത്തിനൊപ്പം ടീമിലുണ്ട്. അടുത്ത വര്‍ഷം ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 17വരെയാണ് ടൂര്‍ണമെന്‍റ് നടക്കുന്നത്.

വിലക്ക് നേരിടുന്ന സ്‌മിത്തിന്റെയും ഡേവിഡ് വാര്‍ണറുടെയും ശിക്ഷ കുറയ്‌ക്കില്ലെന്ന് കഴിഞ്ഞ ദിവസം ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :