ജയവർദ്ധനയ്ക്ക് സെഞ്ച്വറി; ലങ്ക തിരിച്ചുവന്നു

 ശ്രീലങ്ക , ജയവർദ്ധന , ക്രിക്കറ്റ് ടെസ്റ്റ് , ദക്ഷിണാഫ്രിക്ക
കൊളംബോ| jibin| Last Modified വെള്ളി, 25 ജൂലൈ 2014 (10:36 IST)
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം മുന്‍ ക്യാപ്‌റ്റന്‍ മഹേല ജയവർദ്ധനയുടെ സെഞ്ച്വറിയുടെ ബലത്തില്‍ കളിയിലേക്ക് (305/5) തിരിച്ചു വന്നു. പുറത്താകാതെ 140 റൺ നേടിയ ജയവർദ്ധനെയുടെ ബാറ്റിംഗാണ്
ആതിഥേയര്‍ക്ക് തുണയായത്.

ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് തുടക്കത്തില്‍ തന്നെ ഉപുൽതരംഗ (11), സംഗക്കാര (0) എന്നിവരെ നഷ്ട്മായി. പിന്നീട് സിൽവയും മഹേലയും ചേർന്ന് 99 റൺ കൂട്ടിച്ചേർത്ത് ലങ്കയെ രക്ഷിക്കുകയായിരുന്നു.

ഇരുവരും ചേര്‍ന്ന് 99 റൺ കൂട്ടിച്ചേർത്തു. മാത്യൂസുമായി നാലാംവിക്കറ്റിൽ 131 റണ്ണിന്റെ കൂട്ടുകെട്ടും മഹേല സൃഷ്ടിച്ചു. 225 പന്ത് നേരിട്ട മഹേല 16 ഫോറും ഒരു സിക്സും പറത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :