ഗ്യാലറി നിറയെ ‘സാന്‍ഡ് പേപ്പര്‍’; നാണംകെട്ട് വാര്‍ണറും ബന്‍ക്രോഫ്‌റ്റും - ആഷസ് പോരിന് തുടക്കം

 spectators , david warner , wave sandpapers , Ashes , ആഷസ് , സ്‌റ്റുവര്‍ട്ട് ബ്രോഡ് , ഡേവിഡ് വാര്‍ണര്‍, സ്‌റ്റീവ് സ്‌മിത്ത്, കാമറൂണ്‍ ബന്‍ക്രോഫ്റ്റ് , സാന്‍ഡ് പേപ്പര്
ബര്‍മിംഗ്‌ഹാം| Last Modified വ്യാഴം, 1 ഓഗസ്റ്റ് 2019 (18:42 IST)
ടെസ്‌റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ചതും ആവേശകരവുമായ ആഷസ് പോരാട്ടം ഇന്നാരംഭിച്ചു. എന്നാല്‍, ഒരു വിഭാഗം ഇംഗ്ലീഷ് ആരാധകരുടെ പെരുമാറ്റമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞത്.

ഓസ്‌ട്രേലിയന്‍ ഓപ്പണറും പന്ത് ചുരുണ്ടല്‍ വിവാദത്തില്‍ അകപ്പെട്ട ഡേവിഡ് വാര്‍ണര്‍, സ്‌റ്റീവ് സ്‌മിത്ത്, കാമറൂണ്‍ ബന്‍ക്രോഫ്റ്റ് എന്നിവരുടെ മടങ്ങിവരവ് കൂടി കണ്ട ടെസ്‌റ്റാണ് ഒന്നാം ആഷസ് പോരാട്ടം. എന്നാല്‍, ഇംഗ്ലീഷ് ആരാധകര്‍ മൂവര്‍ക്കും അത്ര നല്ല സ്വീകരണമല്ല നല്‍കിയത്.

തുടക്കത്തില്‍ തന്നെ സ്‌റ്റുവര്‍ട്ട് ബ്രോഡിന് വിക്കറ്റ് സമ്മാനിച്ച് പുറത്തായ വാര്‍ണറെയും ബന്‍ക്രോഫ്റ്റിനെയും സാന്‍ഡ് പേപ്പര്‍ ഉയര്‍ത്തിക്കാട്ടിയാണ് ഇംഗ്ലീഷ് കാണികള്‍ പറഞ്ഞയച്ചത്. ബ്രോഡിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി വാര്‍ണര്‍ പുറത്തായപ്പോള്‍ എട്ട് റണ്‍സെടുത്ത ബന്‍ക്രോഫ്റ്റിനെ റൂട്ടിന്‍റെ കൈകളിലെത്തിച്ചു.

കേപ്‌ടൗണില്‍ കഴി‍ഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനിടെയാണ് ‘സാന്‍ഡ് പേപ്പര്‍’ ഉപയോഗിച്ച് വാര്‍ണറുടെ നേതൃത്വത്തില്‍ പന്ത് ചുരണ്ടല്‍ നടന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :