സ്‌മിത്തിന്റെയും വാര്‍ണറുടെയും അഭാവം പരിഹരിക്കാന്‍ ടീമിലേക്ക് തിരിച്ചുവരണം; നിലപാടറിയിച്ച് വാട്‌സണ്‍

സിഡ്‌നി, തിങ്കള്‍, 4 ജൂണ്‍ 2018 (15:17 IST)

 shane watson , watson comeback australian team , IPL , Steve smith , david warner , ഷെയ്‌ന്‍ വാട്‌സണ് , ഐപിഎല്‍ , ചെന്നൈ സൂപ്പര്‍ കിംഗ്‌സ് , ഡേവിഡ് വാര്‍ണര്‍ , സ്‌റ്റീവ് സ്‌മിത്ത്

ഓസ്‌ട്രേലിയന്‍ ടീമിലേക്ക് മടങ്ങിവരണമെന്ന ആരാധകരുടെ ആവശ്യം തള്ളി ഷെയ്‌ന്‍ വാട്‌സണ്‍. അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് തിരിച്ചു പോകാന്‍ താല്‍പ്പര്യമില്ല. പുതിയ തലമുറയാണ് ഇനി രാജ്യത്തിനായി കളിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ട്വന്റി-20 മത്സരങ്ങളിലും ലീഗുകളിലും കളിക്കുന്നതിനാണ് ഇപ്പോള്‍ ശ്രദ്ധ പുലര്‍ത്തുന്നത്. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാന്‍ ഇപ്പോള്‍ കഴിയുന്നുണ്ട്. നിലവിലെ ജീവിത ശൈലിയില്‍ സന്തുഷ്‌ടനാ‍ണെന്നും വാട്‌സണ്‍ വ്യക്തമാക്കി.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് ദേശീയ ടീമിലേക്ക് വാട്‌സണ്‍ തിരിച്ചെത്തണമെന്ന ആവശ്യം ശക്തമായത്.

പന്ത് ചുരുണ്ടല്‍ വിവാദത്തില്‍ അകപ്പെട്ട് സ്‌റ്റീവ് സ്‌മിത്തും ഡേവിഡ് വാര്‍ണറും വിലക്ക് നേരിടുന്ന സാഹചര്യത്തില്‍ വാട്‌സണ്‍ മടങ്ങിവന്നാല്‍ ടീം ശക്തമാകുമെന്നാണ് ഒരു വിഭാഗം ആരാധകര്‍ വാദിക്കുന്നത്. ഇതിനു മറുപടിയാണ് അദ്ദേഹം നല്‍കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഷെയ്‌ന്‍ വാട്‌സണ് ഐപിഎല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഡേവിഡ് വാര്‍ണര്‍ സ്‌റ്റീവ് സ്‌മിത്ത് Ipl David Warner Shane Watson Steve Smith Watson Comeback Australian Team

ക്രിക്കറ്റ്‌

news

ഐ പി എൽ വാതുവെപ്പ്: അർബാസ് ഖാൻ കുറ്റം സമ്മതിച്ചു, ആറു വർഷമായി മേഖലയിൽ സജീവമെന്നും 3 കോടി നഷ്ടമായെന്നും താരത്തിന്റെ ഏറ്റുപറച്ചിൽ

ഐ പി എൽ വാതുവെപ്പ് കേസിൽ സൽമൻ ഖാന്റെ സഹോദരനും നടനുമായ അർബാസ് ഖാൻ കുറ്റം സമ്മതിച്ചതായി ...

news

വിൻഡീസിനോട് ദയനീയ തോ‌ൽ‌വി ഏറ്റുവാങ്ങി ലോക ഇലവൻ

വെസ്റ്റിൻ‌ഡീസിനെതിരെ ദയനീയ തോൽ‌വി ഏറ്റുവാങ്ങി ലോക ഇലവൻ. 20 ഓവറിൽ വിൻഡിസ് ഉയത്തിയ 200 റൺസ് ...

news

പ്രവചനമെന്നാൽ ഇതാണ്! - എബിഡിയുടെ വാക്കുകൾ ഓരോന്നും സത്യമായപ്പോൾ...

ക്രിക്കറ്റ് ലോകം ഏറെ ഞെട്ടലോടെയാണ് ഡിവില്ലിയേഴ്‌സിന്റെ വിരമിക്കല്‍ പ്രഖ്യാപനം കേട്ടത്. ...

news

ഒടുവിൽ സമ്മതിച്ചു; വാട്സണെ പിടിച്ചു കെട്ടാൻ തങ്ങളുടെ പക്കൽ യാതൊരു വഴിയും ഇല്ലായിരുന്നെന്ന് വില്യംസൺ

ഐ പി എൽ ഫൈനലിൽ തങ്ങളുടെ പരാജയത്തിന്റെ കാരണം വെളിപ്പെടുത്തി സൺ‌റൈസേഴ്സ് ഹൈദരാബാദിന്റെ ...

Widgets Magazine