ഗ്രൌണ്ടിൽ നടക്കുന്ന കാര്യങ്ങളിൽ മാനേജ്മെന്റ് ഇടപെട്ടാൽ അത് ടീമിനെ ബാധിക്കും; ഡൽഹി മാനേജ്മെന്റിനെതിരെ ഗൌതം ഗംഭീർ

Sumeesh| Last Modified ബുധന്‍, 30 മെയ് 2018 (15:21 IST)
ഡൽഹി മാനേജ്മെന്റിനെതിരെ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഡൽഹിയുടെ മുൻ ക്യാപ്റ്റനായ ഗൌതം ഗംഭീർ. ചെന്നൈ സൂപ്പർ കിംഗ്സിന്റെ വിജയം അവരുഇടെ മാനേജ്മെന്റ് ഗ്രൌണ്ടിൽ നടക്കുന്ന കാര്യങ്ങളിൽ ഇടപെടാത്തതാണെന്നും അവിടെ ധോണിയാണ് ബോസ് എന്നും ഗംഭീർ തുറന്നടിച്ചു.

ഡൽഹി മാനേജ്മെന്റിനെ നേരെയാണ് ഗംഭീർ ഈ ഒളിയമ്പ് തൊടുത്ത് വിടുന്നത്. ടീം മാനേജ്മെന്റ് മത്സരത്തിൽ ഇടപെട്ടാൽ
അത് താരങ്ങളേയും അതുവഴി മത്സരങ്ങളേയും ബാധിക്കും എന്ന് ഗംഭീർ പറഞ്ഞു. ധോണിയുടെ മികച്ച ക്യാപ്റ്റൻസിയിലാണ് ചെന്നൈ സൂപ്പർ കിംഗ്സ് മൂന്നാം തവണയും കിരീടം സ്വന്തമാക്കിയത് എന്നും ഗംഭീർ കൂട്ടിച്ചേർത്തു.

ഐ പി എല്ലിലെ ഈ സീസണിൽ തുടക്കം മുതലേ ഡൽഹിക്ക് താളം കണ്ടെത്താനായിരുന്നില്ല. തുടർച്ചയായ പരാജയങ്ങളുടെ ഉത്തരവാദിത്വം ഏഉറ്റെടുത്ത് ഗംഭീർ ഇതിനീടെ ക്യാപ്റ്റൻ സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. തുടക്കത്തിൽ ഗംഭീർ സ്വമേധയാ രാജിവച്ചതാണ് എന്നാണ് പുറത്ത് വന്നിരുന്നത് എന്നാൽ സ്വന്തം ഇഷ്ടപ്രകാരമായിരുന്നില്ല രാജി എന്ന് പിന്നീ‍ട് ഗംഭീർ വെളിപ്പെടുത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :