ചെന്നൈയുടെ വിജയത്തിന് പിന്നിൽ ഒരാൾ മാത്രം? - തുറന്ന് പറഞ്ഞ് പരിശീലകൻ

ബുധന്‍, 30 മെയ് 2018 (09:29 IST)

ഐ പി എല്ലിന്റെ 11ആം സീസണിൽ ഹൈദരാബാദിനെ തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിങ്സ് കിരീടം ഉയർത്തിയപ്പോൾ അടഞ്ഞത് വിമർശകരുടെ വാ തന്നെയായിരുന്നു. വയസൻ പടയെന്ന് പറഞ്ഞ് ആക്ഷേപിച്ചവർക്കുള്ള മറുപടിയായിരുന്നു മഞ്ഞപ്പടയുടെ വിജയം. 
 
ചെന്നൈ സൂപ്പര്‍ കിങ്സിനെ വിജയത്തിലേക്ക് നയിച്ചത് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ ചാണക്യതന്ത്രമായിരുന്നു. പങ്കെടുത്ത എല്ലാ സീസണിലും പ്ലേ ഓഫ് കടന്ന ഒരേയൊരു ടീമും ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ്. ചെന്നൈ മൂന്ന് തവണ കിരീടമുയര്‍ത്തിയപ്പോഴും മഞ്ഞപ്പടയുടെ നായകസ്ഥാനത്ത് ധോണിയായിരുന്നു.
 
ചെന്നൈയെ ചാമ്പ്യന്‍മാരാക്കിയതിന് പിന്നില്‍ ഒരേയൊരാളേയുള്ളുവെന്നും അത് നായകന്‍ ധോണി തന്നെയാണെന്നും ടീമിന്റെ പരിശീലകനായ സ്റ്റീഫന്‍ ഫ്ലെമിംഗ് വ്യക്തമാക്കുന്നു. ടീമിനുള്ളില്‍ ധോണിയ്ക്ക് വലിയ സ്വാധീനമാണുള്ളത്. തന്റെ താരങ്ങളില്‍ നിന്നും ഏറ്റവും മികച്ച പ്രകടനം പുറത്തുകൊണ്ടുവരാനുള്ള മിടുക്ക് ധോണിക്കുണ്ടെന്നും ഫ്ലെമിംഗ് പറയുന്നു.
 
ചെന്നൈ ടീമിന്റെ ശരാശരി വയസ് 34 ആയിരുന്നു. ഇതായിരുന്നു മഞ്ഞപ്പടയെ വയസൻ ടീമെന്ന് വിളിച്ച് പലരും ആക്ഷേപിച്ചത്. എന്നാല്‍, മത്സരം തുടങ്ങിയത് മുതല്‍ യുവാക്കളെ വെല്ലുന്ന പ്രകടനവുമായി ‘വയസന്‍ പട’ കളി പിടിച്ചു.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

സച്ചിൻ എന്നെയും എന്റെ നാട്ടുകാരെയും അത്ഭുതപ്പെടുത്തിയെന്ന് റാഷിദ് ഖാൻ

ഐ പി എൽ ഈ സീസണിലെ ബാറ്റ്സ്മാന്മാരുടെ പേടി സ്വപ്നമയിരുന്നു റാഷിദ് ഖാൻ എന്ന അഫഗാനിസ്ഥൻ താരം ...

news

ധോണി പ്രധാനമന്ത്രിയാകുമോ ?; ആവശ്യവുമായി സംവിധായകന്‍ - ഏറ്റുപിടിച്ച് ആരാധകര്‍

ഇന്ത്യന്‍ ക്രിക്കറ്റിന് നേട്ടങ്ങള്‍ മാത്രം സമ്മാനിച്ച താരമാണ് മഹേന്ദ്ര സിംഗ് ധോണിയും. ...

news

ഫൈനല്‍ പോരാട്ടത്തില്‍ ഭാജിയെ ധോണി ഒഴിവാക്കി ?; വെളിപ്പെടുത്തലുമായി ഹര്‍ഭജന്‍

മുംബൈ വാഖഡെ സ്റ്റേഡിയം സുപരിചിതമായ ഹര്‍ഭജന്‍ സിംഗിനെ ധോണി പ്ലെയിംഗ് ഇലവനില്‍ ...

news

‘വയസന്‍ പട’ എന്നു വിളിച്ച് ആക്ഷേപിച്ചവര്‍ക്ക് ഇതിലും നല്ല മറുപടി നല്‍കാന്‍ ആര്‍ക്കുമാവില്ല; ധോണി മരണമാസാണ്

‘വയസന്‍ പട’ എന്നു വിളിച്ച് ആക്ഷേപിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ...

Widgets Magazine