ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 സന്നാഹ മത്സരത്തിനുള്ള ടീമില്‍ സഞ്ജുവും

സഞ്ജു വി സാംസണ്‍ , ദക്ഷിണാഫ്രിക്ക , ഇന്ത്യ , ഇന്ത്യന്‍ ക്രിക്കറ്റ്
മുംബൈ| jibin| Last Modified ബുധന്‍, 23 സെപ്‌റ്റംബര്‍ 2015 (15:48 IST)
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 സന്നാഹ മത്സരത്തിനുള്ള 12 അംഗ ഇന്ത്യന്‍ എ ടീമില്‍ സഞ്ജു വി സാംസണെ ഉള്‍പ്പെടുത്തി. ഈ മാസം 29നാണ് സന്നാഹ മത്സരം. എ ടീം അംഗങ്ങളായ മയാങ്ക് അഗര്‍വാള്‍ മനന്‍ വോറ, മന്‍ദീപ് സിംഗ് റിഷി ധവാന്‍ എന്നിവരും ടീമിലുണ്ട്.

ട്വന്റി-20 മത്സരത്തിനുള്ള ഇന്ത്യന്‍ എ ടീം: മയാങ്ക് അഗര്‍വാള്‍, മനന്‍ വോറ, മനീഷ് പാണ്ഡെ, മന്‍ദീപ് സിംഗ്, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ഹര്‍ദിക് പാണ്ഡ്യ, റിഷി ധവാന്‍, അനുരീത് സിംഗ്, യുസ്‌വേന്ദ്ര ചാഹല്‍, പവന്‍ നേഗി, കുല്‍ദീപ് യാദവ്.

72 ദിവസം നീണ്ടുനില്‍ക്കുന്ന ഇന്ത്യന്‍ പര്യടനത്തില്‍ മൂന്ന് ട്വന്റി-20 മത്സരവും അഞ്ച് ഏകദിനങ്ങളും മൂന്ന് ടെസ്റ്റുമാണ് കളിക്കുന്നത്. മഹാത്മാ ഗാന്ധി-മണ്ഡേല പരമ്പരയെന്ന് പേരിട്ടിരിക്കുന്ന പരമ്പരയിലെ ആദ്യ ട്വന്റി-20 മത്സരം ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് നടക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :