സഞ്ജുവിന്റെ മിടുക്കില്‍ ഹൈദരാബാദിനെതിരെ ഡല്‍ഹിക്ക് ജയം; പ്ലേഓഫ് പോരാട്ടം കനത്തു

ആദ്യം ബാറ്റുചെയ്ത ഹൈദരാബാദിന് മധ്യനിര തകര്‍ന്നതാണ് തിരിച്ചടിയായത്

സഞ്ജു വി സാംസണ്‍ , ഡല്‍ഹി ഡെയര്‍ഡെവിള്‍സ് , ഐപിഎല്‍ , ക്രിക്കറ്റ്
ഹൈദരാബാദ്| jibin| Last Modified വെള്ളി, 13 മെയ് 2016 (07:51 IST)
ഹൈദരാബാദ് സണ്‍റൈസേഴ്സിനെ ഏഴു വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ഐപിഎല്‍ പ്ലേ
ഓഫ് സാധ്യത സജീവമാക്കി. സണ്‍റൈസേഴ്സ് ഹൈദരാബാദ് ഉയര്‍ത്തിയ 147 റണ്‍ വിജയലക്ഷ്യം ഡല്‍ഹി 11 പന്ത് ബാക്കിനില്‍ക്കെ മറികടന്നു. സ്കോര്‍: സണ്‍റൈസേഴ്സ് ഹൈദരാബാദ്-146/8 (20 ഓവര്‍). ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്-150/3 (18.1 ഓവര്‍).

ക്വിന്‍റണ്‍ ഡികോക് (30 പന്തില്‍ 44), റിഷഭ് പന്ത് (39*), സഞ്ജു വി സാംസണ്‍ (34*), കരുണ്‍ നായര്‍ (20) എന്നിവരുടെ കരുത്തിലാണ് ഡല്‍ഹി വിജയം പിടിച്ചെടുത്തത്. ഇതോടെ പട്ടികയില്‍ ഡല്‍ഹി മൂന്നാം സ്ഥാനത്തേക്ക് കയറി (12പോയന്‍റ്).

ആദ്യം ബാറ്റുചെയ്ത ഹൈദരാബാദിന് മധ്യനിര തകര്‍ന്നതാണ് തിരിച്ചടിയായത്. 67 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടിനുശേഷമത്തിയവരില്‍ ആര്‍ക്കും സ്ഥിരത നിലനിര്‍ത്താനായില്ല. ഡേവിഡ് വാര്‍ണര്‍ (46), ശിഖര്‍ ധവാന്‍ (36), കെയ്ന്‍ വില്ല്യംസണ്‍ (27), ദീപക് ഹൂഡ (10) എന്നിവര്‍ക്കു മാത്രമാണ് സണ്‍റൈസേഴ്സ് നിരയില്‍ രണ്്ടക്കം കാണാന്‍ കഴിഞ്ഞത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :