'യുദ്ധം ചെയ്യാന്‍ കഴിവില്ലാത്ത പാകിസ്ഥാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു'

 നരേന്ദ്ര മോഡി , ലേ , പാകിസ്ഥാൻ ,സിയാച്ചിൻ , ഇന്ത്യ
ലേ| jibin| Last Modified ചൊവ്വ, 12 ഓഗസ്റ്റ് 2014 (12:40 IST)
ഇന്ത്യയെ നേരിടാൻ പേടിക്കുന്ന തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അതിർത്തി കടന്നുള്ള ഒരു ഭീകര പ്രവര്‍ത്തനവും വെച്ചു പൊറുപ്പിക്കില്ലെന്നും മഞ്ഞുമലകളിൽ സന്ദർശന വേളയില്‍ കര-വ്യോമ സേനാംഗങ്ങളെ അഭിസംബോധന ചെയ്യവെ നരേന്ദ്ര മോഡി വ്യക്തമാക്കി.

പാകിസ്ഥാന്‍ ഇന്ത്യന്‍ അതിർത്തിയിൽ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്. നേരിട്ടുള്ള യുദ്ധങ്ങള്‍ വഴി നേരിടുന്ന അപകടങ്ങളെക്കാൾ വേദനാജനകമാകുന്നത് ഭീകരപ്രവർത്തനം മൂലമുണ്ടാകുന്ന ദുരന്തങ്ങളാണെന്നും നരേന്ദ്ര മോഡി പറഞ്ഞു. പാകിസ്ഥാന്‍ വളര്‍ത്തുന്നത് ആഗോള പ്രശ്നമാണ്. ഇതിനെതിരെ പോരാടാൻ ലോകത്തെ മാനുഷിക ശക്തികൾ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാനെയും അവര്‍ വളര്‍ത്തുന്ന തീവ്രവാദത്തെയും നേരിടാന്‍ ആധുനിക ആയുധങ്ങളും സാങ്കേതികവിദ്യയും ലഭ്യമാക്കി ഇന്ത്യൻ സൈന്യത്തെ ശക്തിപ്പെടുത്താൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മോഡി പറഞ്ഞു. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനികര്‍ക്ക് സിയാച്ചിനില്‍ യുദ്ധ സ്മാരകം നിര്‍വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :