ഇന്ത്യന്‍ ടീമിന് നട്ടലില്ലെന്ന് സുനില്‍ ഗവാസ്കര്‍

Last Updated: തിങ്കള്‍, 11 ഓഗസ്റ്റ് 2014 (16:17 IST)
മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ദയനീയമായ പരാജയമേറ്റ് വാങ്ങിയ ഇന്ത്യന്‍ ടീമിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍.ഇന്ത്യന്‍ ടീം നട്ടല്ലില്ലാത്തവരാണെന്നാണ് സുനില്‍ ഗവാസ്കര്‍ പറഞ്ഞിരിക്കുന്നത്.

നാണംകെട്ട തോല്‍വിയാണ് ഇന്ത്യയുടേതെന്നും . എതിര്‍ ടീമിനെതിരെ പോരാടുമ്പോള്‍ ജയിക്കണമെന്ന വാശി ഇന്ത്യന്‍ ടീമിന്
ഉണ്ടായിരുന്നില്ലന്നാണ്
കളിക്കാരുടെ പ്രകടനത്തില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നതെന്നും ഗവാസ്കര്‍ പറഞ്ഞു.ബാറ്റ്‌സ്മാന്‍മാര്‍ വിക്കറ്റുകള്‍ വലിച്ചെറിയുകയായിരുന്നു ഗവാസ്കര്‍ പറയുന്നു.

മാഞ്ചെസ്റ്റര്‍ ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ആദ്യ ഇന്നിംഗ്‌സില്‍ വെറും 152 റണ്‍സെടുക്കാനേ കഴിഞ്ഞിരുന്നുള്ളൂ.ആദ്യ ഇന്നിംഗ്സില്‍ ആറ് ഇന്ത്യന്‍ ബാറ്റ്സ്മാന്മാരാണ് റണ്‍സോന്നുമെടുക്കാതെ പുറത്തായത്.രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ 161 റണ്‍സിന് ഓള്‍ ഔട്ടാകുകയാകുകയായിരുന്നു.
അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ജയത്തോടെ ഇംഗ്ലണ്ട് 2-1 ന് മുമ്പില്‍ എത്തിയിരിക്കുകയാണ്.












ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :