ഇന്ത്യയുടെ ജയങ്ങള്‍ക്ക് കാരണം ധോണിയോ കോഹ്‌ലിയോ അല്ല; ടീമിലെ ‘മാന്ത്രിക സ്‌പര്‍ശം’ എന്താണെന്ന വെളിപ്പെടുത്തലുമായി രോഹിത്

ഇന്ത്യയുടെ ജയങ്ങള്‍ക്ക് കാരണം ധോണിയോ കോഹ്‌ലിയോ അല്ല; ടീമിലെ ‘മാന്ത്രിക സ്‌പര്‍ശം’ എന്താണെന്ന വെളിപ്പെടുത്തലുമായി രോഹിത്

 Rohit sharma , team india , Virat kohli , ms dhoni , Rohit , ഓസ്‌ട്രേലിയ , ഇന്ത്യന്‍ ടീം , രോഹിത് ശര്‍മ്മ , വിരാട് കോഹ്‌ലി , ധോണി
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 17 ഒക്‌ടോബര്‍ 2017 (16:39 IST)
വിജയത്തിന്റെ കൊടുമുടിയില്‍ നിന്നിരുന്ന ഓസ്‌ട്രേലിയന്‍ ടീം പോലും തോല്‍‌വികളുമായി തപ്പിത്തടയുമ്പോള്‍
ഇന്ത്യന്‍ ടീം എങ്ങനെയാണ് തുടര്‍വിജയങ്ങള്‍ സ്വന്തമാക്കുന്നതെന്ന ചൊദ്യം ക്രിക്കറ്റ് ലോകത്ത് നിന്നും ഉയരുന്നുണ്ട്. ഈ ജയങ്ങള്‍ക്കുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് രോഹിത് ശര്‍മ്മ.

തുടര്‍ച്ചയായ ആറു പരമ്പരകള്‍ ജയിക്കാനായി എന്നതുള്‍പ്പെടയുള്ള നേട്ടങ്ങള്‍ക്കു കാരണം ടീമിലെ ഐക്യമാണ്. ഒറ്റക്കെട്ടായിട്ടാണ് ഞങ്ങള്‍ കളിക്കുന്നത്. ടീമിന്റെ ഐക്യവും സാഹോദര്യവുമാണ് ജയങ്ങളുടെ അടിസ്ഥാനം. ലക്ഷ്യത്തിലേക്ക് ഒരുമിച്ചു നീങ്ങുക എന്നതാണ് ഞങ്ങളുടെ പദ്ധതിയെന്നും രോഹിത് പറഞ്ഞു.

ഒരു പരമ്പര സ്വന്തമാക്കണമെങ്കില്‍ ഒരാള്‍ മാത്രം നന്നായി കളിച്ചിട്ടു കാര്യമില്ല. ടീമിലെ എല്ലാവരും അവരുടേതായ പങ്ക് നല്‍കിയാല്‍ മാത്രമെ പരമ്പരകള്‍ സ്വന്തമാക്കാന്‍ സാധിക്കൂ. അതിനാല്‍ ജയങ്ങളുടെ ക്രിഡിറ്റ് എല്ലാവരും ഉള്‍പ്പെടുന്ന ടീമിന് തന്നെയാണ്. അതിനാല്‍ എവിടെ കളിക്കുന്നു എന്നതല്ലെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :