‘ആ താരത്തിന്റെ ബോളിങ്ങിനു മുന്നിലായിരുന്നു എന്റെ മുട്ടുവിറച്ചത്’; സത്യം തുറന്നു പറഞ്ഞ് ഇന്ത്യന്‍ നായകന്‍

കോഹ്ലിയെ വിറപ്പിച്ച ബോളര്‍ ആര്‌? സത്യം തുറന്നു പറഞ്ഞ് ഇന്ത്യന്‍ ക്യാപ്റ്റന്‍

Virat Kohli ,  Bowler ,  Muhammed Amir ,  വിരാട് കോഹ്ലി , ക്രിക്കറ്റ് ,  മുഹമ്മദ് ആമിര്‍ ,  പാക്കിസ്ഥാന്‍
സജിത്ത്| Last Modified ചൊവ്വ, 17 ഒക്‌ടോബര്‍ 2017 (10:15 IST)
ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാളാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ഏത് ബോളറും ആയിക്കോട്ടെ, ആരുടെ മുന്നിലും മുട്ടുവിറക്കാതെ ബാറ്റ് വീശുന്ന ഒന്നാം നിര ബാറ്റ്‌സ്മാനാണ് അദ്ദേഹം എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല‍. എന്നാല്‍ ഇങ്ങനെയുള്ള കോഹ്ലിയെ ഏതെങ്കിലുമൊരു ബോളര്‍ വിറപ്പിച്ചിട്ടുണ്ടോ ?. ക്രിക്കറ്റ് ലോകത്തിന് ഇക്കാര്യമറിയാന്‍ ഏറെ കൗതുകമുണ്ടെന്നതാണ് വാസ്തവം.

ഇപ്പോള്‍ ഇതാ കോഹ്ലി തന്നെ അക്കാര്യം വെളിപ്പെടുത്തുന്നു. പാക്കിസ്ഥാന്‍ താരം മുഹമ്മദ് ആമിറിന്റെ ബോളിങ്ങിനു മുന്നിലാണ് തന്റെ മുട്ടുവിറച്ചിട്ടുള്ളതെന്നാണ് കോഹ്ലി പറഞ്ഞത്. തന്റെ കരിയറില്‍ താന്‍ നേരിട്ടതില്‍ വെച്ച് ഏറ്റവും മികച്ച രണ്ടോ മൂന്നോ ബോളര്‍മാരില്‍ ഒരാളാണ് മുഹമ്മദ് ആമിറെന്നും കോഹ്ലി പറഞ്ഞു. ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാന്റെ ജയത്തിനു പിന്നിലും ആമിറിന്റെ ബോളിങ് മികവുതന്നെയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :