ബിജെപിക്ക് തീറെഴുതിയ ബിസിസിഐ, ജയ് ഷാ പോകുമ്പോൾ പുതിയ ബിസിസിഐ സെക്രട്ടറി ആവുക അരുൺ ജെയ്റ്റ്‌ലിയുടെ മകൻ!

Rohan jaitely
അഭിറാം മനോഹർ| Last Modified ചൊവ്വ, 5 നവം‌ബര്‍ 2024 (14:20 IST)
Rohan jaitely
ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്(ബിസിസിഐ) സെക്രട്ടറി സ്ഥാനം ഒഴിയുന്ന ജയ് ഷായുടെ പകരക്കാരനായി രോഹന്‍ ജയ്റ്റ്ലി ചുമതലയേറ്റെടുക്കുമെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം ഓഗസ്റ്റില്‍ പുതിയ ഐസിസി ചെയര്‍മാനായി തെരെഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് നവംബറിലാണ് ജയ് ഷാ ബിസിസിഐ സെക്രട്ടറി സ്ഥാനം ഒഴിയുന്നത്. ഡിസംബര്‍ ഒന്ന് മുതലാണ് ജയ് ഷാ ഐസിസി മേധാവിയായി സ്ഥാനമേല്‍ക്കുക. ഐസിസി ചെയര്‍മാനായി തിരെഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ജയ് ഷാ.

മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന അന്തരിച്ച് അരുണ്‍ ജയ്റ്റ്ലിയുടെ മകനാണ് രോഹന്‍. നിലവിലെ രോഹനെയാണ് ജയ് ഷായുടെ പകരക്കാരനായി പരിഗണിക്കുന്നത്. മുന്‍ ബിസിസിഐ- ഐസിസി പ്രസിഡന്റായിരുന്ന ജഗ് മോഹന്‍ ഡാല്‍മിയയുടെ മകന്‍ അവിഷേക് ഡാല്‍മിയയാണ് ഈ സ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്ന മറ്റൊരു പേര്. നിലവില്‍ ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാണ് രോഹന്‍. നാല് വര്‍ഷം മുന്‍പാണ് രോഹന്‍ ക്രിക്കറ്റ് ഭരണസമിതിയിലേക്ക് വരുന്നത്. 14 വര്‍ഷത്തോളമായി അരുണ്‍ ജെയ്റ്റ്ലിയാണ് ഈ സ്ഥാനത്തുണ്ടായിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :