ഐസിസി അധ്യക്ഷനായി ജയ് ഷായെ തിരഞ്ഞെടുത്തു

ഗ്രെഗ് ബാര്‍ക്ലെയുടെ പകരക്കാരനായാണ് ജയ് ഷാ ഐസിസിയുടെ തലപ്പത്തേക്ക് എത്തുന്നത്

Jay Shah
രേണുക വേണു| Last Modified ചൊവ്വ, 27 ഓഗസ്റ്റ് 2024 (21:15 IST)
Jay Shah

ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) തലപ്പത്തേക്ക്. ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് എതിരില്ലാതെയാണ് ജയ് ഷായെ തിരഞ്ഞെടുത്തത്. ഈ വര്‍ഷം ഡിസംബര്‍ ഒന്നിനു ജയ് ഷാ ചുമതലയേറ്റെടുക്കുമെന്ന് ഐസിസി അറിയിച്ചു.

ഗ്രെഗ് ബാര്‍ക്ലെയുടെ പകരക്കാരനായാണ് ജയ് ഷാ ഐസിസിയുടെ തലപ്പത്തേക്ക് എത്തുന്നത്. 2020 നവംബറിലാണ് ബാര്‍ക്ലെ ഐസിസി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്. 2022 ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മൂന്നാം തവണയും ചെയര്‍മാന്‍ സ്ഥാനത്തിരിക്കാന്‍ താല്‍പര്യമില്ലെന്ന് ബാര്‍ക്ലെ നിലപാടെടുത്തിരുന്നു.

ഐസിസി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ ജയ് ഷാ ബിസിസിഐ സെക്രട്ടറി സ്ഥാനം ഒഴിയും. ഐസിസി ചെയര്‍മാന്‍ ആകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ജയ് ഷാ. 35 വയസ്സാണു ജയ് ഷായുടെ പ്രായം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :