അഭിറാം മനോഹർ|
Last Modified തിങ്കള്‍, 19 ഓഗസ്റ്റ് 2024 (18:56 IST)
പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ 11 മാസത്തോളമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തിരിച്ചെത്തിയേക്കുമെന്ന് സൂചന. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഷമിയുടെ സാന്നിധ്യം അനിവാര്യമാണെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു.
ഇരു ടീമുകളും ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലാണ് അവസാനമായി ഏറ്റുമുട്ടിയത്. അന്ന് 209 റണ്‍സിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം. ഇത്തവണ അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലുള്ളത്. ഓസ്ട്രേലിയന്‍ പിച്ചുകളില്‍ ബുമ്രയ്ക്കൊപ്പം ഷമിയുടെ സേവനം ഇന്ത്യയ്ക്ക് അനിവാര്യമാണെന്ന് ചീഫ് സെലക്ടറായ അജിത് അഗാര്‍ക്കറും നേരത്തെ വ്യക്തമാക്കിയിരുന്നു.