രഞ്ജി ട്രോഫിയില്‍ കേരളത്തിന് സമനില

റാഞ്ചി| Last Modified വ്യാഴം, 1 ജനുവരി 2015 (10:47 IST)
ജാര്‍ഖണ്ഡിനെതിരായ രഞ്ജി ട്രോഫി മത്സരം സമനിലയിലയില്‍ അവസാനിച്ചു. രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ജാര്‍ഖണ്ഡ് അഞ്ച്ന് 337 എന്ന നിലയില്‍ നില്‍ക്കെ കളി സമയം അവസാനിക്കുകയായിരുന്നു.

ജാര്‍ഖണ്ഡിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 337 ന് മറുപടിയായി ബാറ്റിംഗിനിറങ്ങിയ കേരളം 383 റണ്‍സെടുത്തിരുന്നു.

89 റണ്‍സ് നേടിയ സഞ്ജു സാംസണിന്റെയും 76 റണ്‍സ് നേടിയ റൈഫി വിന്‍സന്റിന്റെയും 50 റണ്‍സ് ടിേയ രോഹന്‍ പ്രേമിന്റെയും മികവിലാണ് കേരളത്തിന് ലീഡ് നേടാന്‍ സാധിച്ചത്. ലീഡ് നേടിയതിനാല്‍ കേരളത്തിന് മൂന്ന് പോയിന്റുകള്‍ ലഭിച്ചു. ജാര്‍ഖണ്ഡിന് ഒരു പോയിന്റാണ് നേടാനായത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :