കര്‍ണാടക രഞ്ജി ട്രോഫി ചാമ്പ്യന്‍‌മാര്‍

ഹൈദരാബാദ്| WEBDUNIA|
PRO
മഹാരാഷ്ട്രയെ ഏഴ് വിക്കറ്റിന് തോല്പിച്ച് കര്‍ണാടക രഞ്ജി ട്രോഫി ചാമ്പ്യന്മാരായി. ഏഴാം തവണയാണ് കര്‍ണാടക രഞ്ജി ട്രോഫി ചാമ്പ്യന്മാരാവുന്നത്.

ഫൈനല്‍ മത്സരത്തിന്റെ അവസാനദിനമായ ഞായറാഴ്ച മഹാരാഷ്ട്രയുടെ രണ്ടാമിന്നിങ്‌സ് 366 റണ്‍സിന് അവസാനിപ്പിച്ച കര്‍ണാടക ജയിക്കാനാവശ്യമായ 157 റണ്‍സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നേടുകയായിരുന്നു.

സ്‌കോര്‍: മഹാരാഷ്ട്ര ഒന്നാമിന്നിങ്‌സ്- 305, കര്‍ണാടക ഒന്നാമിന്നിങ്‌സ്-515, മഹാരാഷ്ട്ര രണ്ടാമിന്നിങ്‌സ്-366, കര്‍ണാടക രണ്ടാമിന്നിങ്‌സ്-3 വിക്കറ്റിന് 157. കര്‍ണാടകയുടെ ഒന്നാമിന്നിങ്‌സില്‍ സെഞ്ച്വറി നേടിയ ലോകേഷ് രാഹുലാണ് മാന്‍ ഓഫ് ദ മാച്ച്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :