രഞ്ജി ട്രോഫി: കേരളത്തിന് ലീഡ്

ധന്‍ബാദ്| Last Modified ബുധന്‍, 31 ഡിസം‌ബര്‍ 2014 (10:58 IST)
ജാര്‍ഖണ്ഡിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ്. ആതിഥേയരെ 337 ന് പുറത്താക്കിയ കേരളം ഒന്നാം ഇന്നിംഗ്സില്‍ 383 റണ്‍സ് നേടി. രോഹന്‍ പ്രേമും (51), റൈഫി വിന്‍സന്റ് ഗോമസും (76), കെ. മോനിഷും (75 നോട്ടൌട്ട്) എന്നിവരുടെ പ്രകടനമാണ് കേരളത്തെ ലീഡ് നേടാന്‍ സഹായിച്ചത്.

രണ്ടാം ഇന്നിംഗ്സില്‍ ജാര്‍ഖണ്ഡ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സ് നേടിയിട്ടുണ്ട്. 39 റണ്‍സുമായി ഷഹ്ബാസ് ദീമും ആറു റണ്‍സുമായി വിരാട് സിംഗുമാണ് ക്രീസില്‍.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :