അവസാന ഓവറില്‍ ബാംഗ്ലൂരിന് ജയം

റാഞ്ചി| jibin| Last Modified തിങ്കള്‍, 19 മെയ് 2014 (09:47 IST)





ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ജയം. അഞ്ച് വിക്കറ്റിനാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ബാംഗ്ലൂര്‍ പരാജയപ്പെടുത്തിയത്.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ചെന്നൈയ്ക്ക് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താനായില്ല.
4 വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സാണ് ചെന്നൈ നേടിയത്. സുരേഷ് റെയ്‌നയുടെ അര്‍ദ്ധ സെഞ്ച്വറിയുടെ കരുത്തിലായിരുന്നു ചെന്നൈ ഈ സ്‌കോര്‍ നേടിയത്. 48 പന്തില്‍ 62 റണ്‍സെടുത്ത റെയ്‌ന മാത്രമാണ് ചെന്നൈ നിരയില്‍ തിളങ്ങിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ഒരു പന്ത് ശേഷിക്കെ 5 വിക്കറ്റ് നഷ്ടത്തില്‍ ജയം നേടി. 14 പന്തില്‍ 28 റണ്‍സെടുത്ത എബി ഡിവില്ലിയേഴ്സിന്റെ
തകര്‍പ്പന്‍ പ്രകടനമാണ് ബാംഗ്ലൂരിന് ജയം നേടി കൊടുത്തത്.

അവസാന ഓവറില്‍ ബാംഗ്ലൂരിന് ജയിക്കാന്‍ വേണ്ടത് 10 റണ്‍സായിരുന്നു. ആദ്യ പന്ത് തന്നെ സിക്‌സറിനു പറത്തി യുവരാജ് മത്സരം ബാംഗ്ലൂരിന് അനുകൂലമാക്കി. അഞ്ചാമത്തെ പന്ത് അബു നെചിം ബൌണ്ടറി കടത്തി ബാംഗ്ലൂരിന് വിജയം നേടി കൊടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :