അമ്പത്തിരണ്ടുകാരി ഭൂമി പിളര്‍ന്ന് താഴേക്ക് പോയി

   ഭൂമി പിളര്‍ന്നു , മെൽബണ്‍ , ക്രിസ്റ്റീന ബ്യൂമോണ്ട് , ഓസ്ട്രേലിയ , യുവതി
മെൽബൺ| jibin| Last Modified വെള്ളി, 28 നവം‌ബര്‍ 2014 (15:07 IST)
അമ്പത്തിരണ്ടുകാരി ഭൂമി ഇടിഞ്ഞുതാണ് മൂന്നു മീറ്ററോളം ആഴത്തിലേക്ക് വീണു. ഓസ്ട്രേലിയയിലെ മെൽബണിലെ ക്രിസ്റ്റീന ബ്യൂമോണ്ട് എന്ന സ്ത്രീയെയാണ് ഭൂമി വിഴുങ്ങാന്‍ ശ്രമിച്ചത്.

രാവിലെ പതിനൊന്നു മണിയോടെ അലക്കിയ തുണിവിരിക്കുന്നതിനിടെ നിന്നിരുന്ന ഭാഗം ശക്തമായ ശബ്ദത്തോടെ ഇടിഞ്ഞ് താഴുകയായിരുന്നു. മൂന്നു മീറ്ററോളം ആഴത്തിലുള്ള മലിനജലം ശേഖരിക്കുന്ന കുഴിയിലേക്കാണ് ക്രിസ്റ്റീന ബ്യൂമോണ്ട് വീണത്. കുഴിയില്‍ കിടന്ന് നിലവിളിച്ച ഇവരുടെ ശബ്ദം കേട്ടേത്തിയ ഭര്‍ത്താവ് ആദ്യം എത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല.

തുടർന്ന് അയൽവാസികളുമായി ചേർന്ന് നടത്തിയ തെരച്ചിലിലാണ് ക്രിസ്റ്റീനയെ ഭൂമി വിഴുങ്ങിയതായി മനസിലാക്കിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പാഞ്ഞെത്തിയ അഗ്നിശമന സേന അംഗങ്ങള്‍ കയർ ഇട്ടുകൊടുത്താണ് രക്ഷപ്പെടുത്തിയിരുന്നത്. വീഴ്ചയിൽ പരിക്കേറ്റെങ്കിലും സ്ത്രീയുടെ നില ഗുരുതരമല്ലെന്നാണ് ആശുപത്രിവൃത്തങ്ങൾ പറയുന്നത്. മലിനജലം ശേഖരിക്കുന്ന കുഴിയില്‍ അഴുക്ക് നിറഞ്ഞ് കിടന്നിരുന്നതായും സ്ത്രീ പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :