ഹ്യൂഗ്‌സിന്റെ മരണാനന്തര ചടങ്ങുകള്‍ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ തത്സമയം പ്രദര്‍ശിപ്പിക്കും

 ഫിലിപ്പ് ഹ്യൂഗ്‌സ് , സീന്‍ ആബട്ട് , സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട് , ക്രിക്കറ്റ്
സിഡ്‌നി| jibin| Last Updated: തിങ്കള്‍, 1 ഡിസം‌ബര്‍ 2014 (14:24 IST)
പ്രാദേശിക മത്സരത്തിനിടെ ബൗണ്‍സര്‍ തലയില്‍ തട്ടി മരണമടഞ്ഞ ക്രിക്കറ്റ് താരം ഫിലിപ്പ് ഹ്യൂഗ്‌സിന്റെ മരണാനന്തര ചടങ്ങുകള്‍ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ചാനല്‍ 9 തത്സമയം പ്രദര്‍ശിപ്പിക്കും.

ഹ്യൂസിന്റെ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് അരങ്ങേറ്റവും ഓസ്‌ട്രേലിയയിലെ അദ്ദേഹത്തിന്റെ ആദ്യ അന്താരാഷ്ട്ര മത്സരവും നടന്നത് ഇതേ ഗ്രൗണ്ടിലായിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകള്‍ ഇവിടെ
പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഹ്യൂഗ്സ് ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചതും ഇവിടെ തന്നെയായിരുന്നു.

താരത്തിന്റെ നാടായ മാക്‌സ് വില്ലിയില്‍ ബുധനാഴ്ചയാണ് മരണാനന്തര ചടങ്ങുകള്‍ നടക്കുക. ചടങ്ങില്‍ നിരവധിയാളുകള്‍ പങ്കെടുക്കും. ക്രിക്കറ്റില്‍ നിന്ന് മാത്രമല്ല മറ്റ് കായിക താരങ്ങളും മരണാനന്തര ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കും. സീന്‍ ആബട്ടിന്റെ ബൗണ്‍സര്‍ തലയില്‍ തട്ടി ഹ്യൂസ് ബോധരഹിതനായി വീഴുകയും നിര്‍ബന്ധിത കോമയിലായിരുന്ന അദ്ദേഹം ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങുകയുമായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :