മിസബയെ പോലെ ഒരു ഭീരുവിനെ കണ്ടിട്ടില്ല: ഷൊയൈബ് അക്തര്‍

  പാകിസ്ഥാന്‍ , മിസബ ഉള്‍ ഹഖ് , ഷൊയൈബ് അക്തര്‍ , ലോകകപ്പ് ക്രിക്കറ്റ്
മെല്‍ബണ്‍| jibin| Last Modified ഞായര്‍, 22 ഫെബ്രുവരി 2015 (12:25 IST)
ലോകകപ്പില്‍ ഇന്ത്യക്കെതിരെയും വെസ്‌റ്റ് ഇന്‍ഡീസിനെതിരെയും പാകിസ്ഥാന്‍ തകര്‍ന്നടിഞ്ഞതോടെ പാക് ടീം നായകന്‍ മിസബ ഉള്‍ ഹഖിനെതിരെ ഷൊയൈബ് അക്തര്‍ രംഗത്ത്. മിസബയെ പോലെ ഒരു ഭീരുവിനെ ഇതുവരെ കണ്ടിട്ടില്ലെന്നും. സ്വന്തം കാര്യം നോക്കാനാണ് അദ്ദേഹം എപ്പോഴും താല്‍പര്യപ്പെടുന്നതെന്നും അക്‍തര്‍ പറഞ്ഞു.

ബാറ്റിംഗില്‍ മുന്‍നിര പതറുമ്പോള്‍ താരങ്ങള്‍ക്ക് പ്രചോദനം നല്‍കാന്‍ മിസ്ബയ്ക്ക് കഴിയുന്നില്ല. ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെയിറങ്ങി മറ്റുള്ള താരങ്ങള്‍ക്ക് പ്രചോദനം നല്‍കാന്‍ അദ്ദേഹം ഒരിക്കലും തയാറാകുന്നുമില്ലെന്നും അക്‍തര്‍ പറഞ്ഞു. ടീമിനായി അദ്ദേഹത്തിന് എന്തെങ്കിലും പദ്ധതിയുണ്ടെന്ന് തോന്നുന്നില്ലെന്നും. അദ്ദേഹത്തില്‍ നിന്ന് കോച്ച് വഖാര്‍ യൂനിസ് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ടീമിലെ സീനിയര്‍ താരമായ യൂനിസ് ഖാനെതിരെ മുന്‍ നായകന്‍ റമീസ് രാജ രംഗത്ത് എത്തി. താങ്കള്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റിനുവേണ്ടി ചെയ്ത എല്ലാ സേവനങ്ങളെയും മാനിക്കുന്നു. ഞാന്‍ താങ്കളോട് യാചിക്കുകയാണ് ഇനിയെങ്കിലും ഈ ടീമില്‍ നിന്ന് ഒന്നു പുറത്തുപോവു-റമീസ് രാജ പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :