ഇന്ത്യന്‍ ആക്രമണത്തില്‍ പാക്‍നിര തളര്‍ന്നു; സഹായിക്കാമെന്ന് വാസിം അക്രം

 ഇന്ത്യ പാകിസ്ഥാന്‍ മത്സരം , ക്രിക്കറ്റ് , വാസിം അക്രം, ലോകകപ്പ്
അഡ്‌ലെയ്‌ഡ്| jibin| Last Modified ബുധന്‍, 18 ഫെബ്രുവരി 2015 (10:11 IST)
പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡോ ടീം മാനേജ്മെന്റോ ആവശ്യപ്പെട്ടാൽ പാക് ടീമിനെ സഹായിക്കാന്‍ സന്നദ്ധനാണെന്ന് മുൻ നായകൻ വാസിം അക്രം. ലോകകപ്പിൽ ആദ്യ മത്സരത്തിൽ ഇന്ത്യയില്‍ നിന്നേറ്റ പരാജയം പാക് ടീമിനെ തളര്‍ത്തുന്നതാണെന്നും. ഈ സാഹചര്യത്തില്‍ ടീമിനെ വിജയ വഴിയിൽ തിരിച്ചെത്താൻ താൻ സഹായിക്കാമെന്നുമാണ് മുൻ നായകൻ വ്യക്തമാക്കിയത്.

താന്‍ ഇപ്പോള്‍ ഓസ്ട്രേലിയയിൽ ഉണ്ട്. പുത്തൻ താരങ്ങളെ കുറിച്ച് എനിക്ക് വ്യക്തമായ ധാരണയുണ്ട്. ടീം മാനേജ്മെന്റോ പിസിബിയോ ആവശ്യപ്പശട്ടാൽ ടീമിനെ സഹായിക്കാൻ സന്തോഷമേയുള്ളൂ. താൻ മറ്റ് ടീമുകൾക്ക്,​ പ്രത്യേകിച്ച് ഇന്ത്യൻ ടീം താരങ്ങൾക്ക് സഹായം നൽകുകയാണെന്ന കുറ്റപ്പെടുത്തലുകൾ തെറ്റാണെന്നും, ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും വാസിം അക്രം പറഞ്ഞു.

ഇന്ത്യയില്‍ നിന്നേറ്റ പരാജയത്തില്‍ തളര്‍ന്ന പാക് ടീമിനുവേണ്ടി സഹായിക്കാന്‍ താന്‍ തയാറാണെങ്കിലും ഈ നിര്‍ദേശം സ്വീകരിക്കാന്‍ പാക് ക്യാമ്പിലെ ആരും തയ്യാറാകുന്നില്ലെന്നും അക്രം വ്യക്തമാക്കി. നിലവില്‍ പാക് ടീമിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. എനിക്കൊരു ഉദ്യോഗമല്ല താരങ്ങളെ സഹായിക്കാനുള്ള അവസരമാണ് പിസിബി നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :