പാകിസ്ഥാനെ കീവികള്‍ റാഞ്ചി

 ലോകകപ്പ് ക്രിക്കറ്റ് , കെയ്ന്‍ വില്യംസണ്‍ , ക്രിക്കറ്റ് , ന്യുസിലന്‍ഡ്
നേപ്പിയര്‍ (ന്യൂസീലന്‍ഡ്)| jibin| Last Modified ബുധന്‍, 4 ഫെബ്രുവരി 2015 (10:00 IST)
ലോകകപ്പ് ക്രിക്കറ്റിന് പത്ത് ദിവസം മാത്രം ബാക്കി നില്‍ക്കെ ന്യൂസീലന്‍ഡിന് ആത്മവിശ്വാസമുയര്‍ത്തുന്ന ജയം. ന്യുസിലന്‍ഡും പാകിസ്ഥാനും തമ്മിലുള്ള രണ്ടാം ഏകദിനത്തില്‍ പാകിസ്താനെ 119 റണ്‍സിന് തകര്‍ത്താണ് രണ്ടു മത്സരങ്ങളുടെ പരമ്പര കീവികള്‍ സ്വന്തമാക്കിയത്. ആദ്യ മത്സരത്തിലും പകിസ്ഥാന്‍ തോറ്റിരുന്നു.

ആദ്യം ബാറ്റ് ചെ‌യ്‌ത ന്യൂസീലന്‍ഡ് കെയ്ന്‍ വില്യംസണി(112)ന്റെയും മുന്‍നായകന്‍ റോസ് ടെയ്‌ലറു (102*) ടെയും സെഞ്ച്വറികളുടെ കരുത്തില്‍ 369 റണ്‍സെടുക്കുകയായിരുന്നു. 88 പന്തില്‍ 14 ബൗണ്ടറിയും ഒരു സിക്‌സറുമടിച്ച് വില്യംസണ്‍ മൂന്നക്കം കടന്നപ്പോള്‍, 70 പന്തില്‍ 13 ബൗണ്ടറിയും രണ്ട് സിക്‌സറുമടിച്ച ടെയ്‌ലര്‍ സെഞ്ച്വറിയുമായി പുറത്താവാതെ നിന്നു. ന്യൂസീലന്‍ഡ് 50 ഓവറില്‍ 5-ന് 369.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ പാകിസ്ഥാന്‍ 43.1 ഓവറില്‍ 250-ന് പുറത്താകുകയായിരുന്നു. വില്യംസണാണ് കളിയിലെ കേമന്‍. ന്യൂസീലന്‍ഡിലും ഓസ്‌ട്രേലിയയിലുമായി നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കീവികളുടെ ജയം അവര്‍ക്ക് ആത്മവിശ്വാസമുയര്‍ത്തുന്നതായി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :