ബോളീവുഡും ക്രിക്കറ്റും തമ്മില്‍ അടുപ്പമേറെ

ക്രിക്കറ്റ്, ബോളീവുഡ്, കായികം
vishnu| Last Updated: ചൊവ്വ, 3 ഫെബ്രുവരി 2015 (16:19 IST)
ബോളീവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും തമ്മിലുള്‍ല വാര്‍ത്തകള്‍ക്ക് പഞ്ഞമില്ല. രണ്ടു മേഖലകളില്‍ നിന്ന് പരസ്പരം പ്രണയം , സൌഹൃദം, പ്രീമിയര്‍ ലിഗ് തുടങ്ങിയ ബന്ധങ്ങളുണ്ടായിട്ടുമുണ്ട്. അതിനാല്‍ ഇത്തരം ബന്ധങ്ങളെപറ്റി ഒരു എത്തിനോട്ടമാണിവിടെ. ക്രിക്കറ്റ് താരങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയതായി വന്നത് അമീര്‍ ഖാനും, സച്ചിന്‍ തെണ്ഡുല്‍ക്കറും തമ്മിലുള്ള സൌഹൃദമാണ്.
സച്ചിന്‍ അമീര്‍ ഖാനെ താരാധനയോടെ നോക്കുമ്പോള്‍ അമീര്‍ നേരെ തിരിച്ച് സച്ചിനെ ക്രിക്കറ്റ് ഇതിഹാസമായി കണ്ട് ആരാധിക്കുന്നു. അടുത്തിടെ തന്റെ പുതിയ ചിത്രമായ ‘പികെ’ സച്ചിനുവേണ്ടി മാത്രം പ്രദര്‍ശിപ്പിച്ചാണ് അമീര്‍ തന്റെ ആരാധന തെളിയിച്ചത്.
ക്രിക്കറ്റ് ഇതിഹാസമായ കപില്‍ ദേവിനുമുണ്ടായിരുന്നു ഒരു ബോളീവുഡ് ബന്ധം. എന്നാല്‍ ആ ബന്ധത്തിനു കാരണക്കാരനായ വ്യ്ക്തി ഇന്നില്ല. അദ്ദേഹമാണ് വിഖ്യാത നടനായ പ്രാണ്‍. ഇക്കാര്യുഅം കപില്‍ ദേവ് തന്നെയാണ് വെളിപ്പെടുത്തിയത്. തനിക്കൊരു മകനുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും അവന് പ്രാണ്‍ എന്ന് പേരിടുമായിരുന്നു എന്ന് കപില്‍ പറഞ്ഞിരുന്നു.
ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായ മഹേന്ദ്ര സിംഗ് ധോണിയും ബോളീവുഡിലെ ആക്ഷന്‍ താരം ജോണ്‍ എബ്രഹാമും അടുത്ത കൂട്ടുകാരാണ്. ധോണിക്ക് 29 ബൈക്കുകളുണ്ടെങ്കിലും താരത്തിന്റെ വീട്ടീലെത്തിയാണ് തന്റെ ബൈക്കാണ് ധോണി ഉപയോഗിക്കുക എന്ന് ജോണ്‍ വെളിപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ധോണി ഒരു നല്ല വ്യക്തിയാണ്.

ബോളീവുഡിലെ ചോക്ലേറ്റ് പയ്യന്‍ രണ്‍ബീറും വീരേന്ദര്‍ സേവാഗും തമ്മിലും നല്ല കൂട്ടാണ്. ഇരുവരും തമ്മില്‍ സൌഹൃദ കൂടിക്കാഴ്ച്ചകളില്‍ മിക്കവാറും എല്ലാവിഷയങ്ങളേപ്പറ്റിയും സംസാരിക്കാറുണ്ട്. കൂട്ടത്തില്‍ സ്ത്രീകളെപ്പറ്റിയും സംസാരിക്കുമെന്ന് രണ്‍ബീര്‍ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :