ഗാംഗുലി തുണിയഴിച്ചിട്ടും സച്ചിനും, ദ്രാവിഡും തുണിയഴിക്കാത്തിന്റെ കാരണം എന്താണ് ?

  സൗരവ് ഗാംഗുലി , ഓസ്ട്രേലിയ , ക്രിക്കറ്റ് , ടീം ഇന്ത്യ, സ്‌റ്റിവോ
കൊല്‍ക്കത്ത| jibin| Last Updated: ചൊവ്വ, 3 ഫെബ്രുവരി 2015 (14:41 IST)
ഇന്ത്യ കണ്ട ഏറ്റവും മികച്ച നായകനായിരുന്നു സൗരവ് ഗാംഗുലി. മികച്ച നായക പാഠവും, തന്ത്രങ്ങള്‍ മെനയുന്നതിലെ കണിശതയുമായിരുന്നു അദ്ദേഹത്തെ മറ്റ് നായകന്‍മാരില്‍ നിന്ന് മാറ്റി നിര്‍ത്തിയത്. മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ സ്‌റ്റിവോയെക്കാള്‍ തന്ത്രശാലിയായിരുന്നു ദാദയെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. എന്നാല്‍ അദ്ദേഹത്തെ അനുസരിക്കാത്ത ചില താരങ്ങളും ഗാംഗുലിയുടെ കീഴില്‍ ഉണ്ടായിരുന്നു. അത് വേറെ ആരുമല്ലായിരുന്നു ലോകക്രിക്കറ്റിലെ മഹാരഥന്മാരായ സച്ചിന്‍ തെന്‍ഡുല്‍ക്കറും, രാഹൂല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷമണന്‍ എന്നിവരായിരുന്നു.

തെറ്റിദ്ധാരണ വേണ്ട, മൂവരും ഗാംഗുലിയെ അനുസരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവരായിരുന്നു. ലോഡ്‌സിലെ 2002 ലെ നാറ്റ്‌വെസ്റ്റ് ട്രോഫി ഫൈനല്‍ ജയിച്ച ശേഷം ടീമംഗങ്ങളോട് ജഴ്‌സി ഊരി വീശാന്‍ ഗാംഗുലി ആവശ്യപ്പെടൂവെങ്കിലും ത്രിമൂര്‍ത്തികള്‍ അനുസരിച്ചില്ല എന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇപ്പോഴത്തെ മാനേജര്‍ രാജീവ് ശുക്ല വ്യക്തമാക്കിയത്.

ഇംഗ്ലണ്ട് ഉയര്‍ത്തിയ 326 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്കായി തുടക്കത്തില്‍ ഗാംഗുലിയും പിന്നീട് മുഹമദ് കൈഫും, യുവരാജ് സിഗും നടത്തിയ ആക്രമണ ബാറ്റിംഗില്‍ ജയം സമ്മാനിക്കുകയായിരുന്നു. കൈഫ് വിന്നിംഗ് ഷോട്ട് നേടുന്ന വേളയില്‍ ജഴ്‌സി ഊരി വീശാനാണ് ഗാംഗുലി ടീം അംഗങ്ങളോട് ആവശ്യപ്പെട്ടത്. എന്നാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറും, രാഹൂല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷമണനും അടക്കമുള്ളവര്‍ ക്യാപ്‌റ്റന്റെ ആവശ്യം തള്ളിക്കളയുകയും ചെയ്തു. എന്നാല്‍ കൈഫ് വിന്നിംഗ് ഷോട്ട് അടിച്ചതോടെ ഗാഗുലി ലോര്‍ഡ്‌സിന്റെ ബാല്‍ക്കണിയില്‍ ജഴ്‌സി ഊരി വീശുകയും ചെയ്തു.

തൊട്ടുമുമ്പത്തെ വര്‍ഷം മുംബൈ വാങ്കഡെയില്‍ ഇന്ത്യയെ തോല്‍പ്പിച്ച ശേഷം ഇംഗ്ലണ്ടിന്റെ ഫ്‌ലിന്‍റ്റോഫ്
ജഴ്‌സി ഊരി ചുഴറ്റിയിരുന്നു. ഇതിന് പകരമായാണ് ലോര്‍ഡ്‌സിന്റെ മൈതാനിയില്‍ ഗാംഗുലി ജഴ്‌സി ഊരിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :