കോഹ്‌ലിക്ക് പരിക്ക്; വാര്‍ത്ത സ്ഥിരീകരിച്ച് ബിസിസിഐ - താരം ഇംഗ്ലണ്ടിലേക്ക് പറന്നേക്കില്ല

ന്യൂഡൽഹി, വ്യാഴം, 24 മെയ് 2018 (13:08 IST)

  Virat kohli injured , Virat kohli , team india , cricket , England , BCCI , ബി സി സി ഐ , വിരാട് കോഹ്‌ലി , കോഹ്‌ലി , സറേ , ഇംഗ്ലണ്ട്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിക്ക് പരിക്കെന്ന് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ചുള്ള കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ലെങ്കിലും താരവുമായി ബന്ധാപ്പെട്ട വാര്‍ത്ത സ്ഥിരീകരിച്ചു.

ആശങ്ക പകരുന്ന തരത്തിലുള്ള പരിക്ക് കോഹ്‌ലിക്കില്ലെന്നും അദ്ദേഹത്തിന്റെ കഴുത്ത് ഉളുക്കിയത് മാത്രമാണെന്നും ബിസിസിഐ അറിയിച്ചു. അമിത ജോലിഭാരമാണ് താരത്തിന്‍ തിരിച്ചടിയായതെന്നും ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

കോഹ്‌ലിക്ക് പരിക്കേറ്റതോടെ ഇംഗ്ലീഷ് കൗണ്ടിയിലെ മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമാകുമെന്നാണ് സൂചന.
ഇംഗ്ലീഷ് കൗണ്ടി ടിമായ സറേയ്ക്ക വേണ്ടിയാണ് കോഹ്‌ലി കൗണ്ടിയില്‍ കളിക്കാനൊരുങ്ങുന്നത്. ഐപിഎല്‍ മത്സരങ്ങള്‍ അവസാനിക്കുന്നതിനു പിന്നാലെ അദ്ദേഹം ഇംഗ്ലണ്ടിലേക്ക് പോകുമെന്നാണ് സൂചന ലഭിച്ചിരുന്നത്.  അടുത്തമാസം ഒമ്പതു മുതല്‍ 28 വരെയാണ് മത്സരങ്ങള്‍.

ഇംഗ്ലണ്ട് പരമ്പര വരുന്നതിനാല്‍ ബാറ്റിംഗ് മികവ് മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ഇതിലൂടെ കോഹ്‌ലിയുടെ ലക്ഷ്യം. ഇംഗ്ലണ്ടില്‍ അത്ര മികച്ച റെക്കോര്‍ഡല്ല കോഹ്‌ലിക്കുള്ളത്. അഞ്ച് ടെസ്റ്റില്‍ നിന്ന് 13.4 ശരാശരിയില്‍ 134 റണ്‍സ് മാത്രമാണ് ഇന്ത്യന്‍ നായകന് നേടാനായിട്ടുള്ളത്. കൗണ്ടി ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചാല്‍ ഇംഗ്ലണ്ടിനെതിരെ തിളങ്ങാന്‍ കഴിയുമെന്ന വിലയിരുത്തലിലാണ് ഇന്ത്യന്‍ ക്യാപ്‌റ്റന്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ഇതൊക്കെ എന്ത്? കോഹ്ലിയുടെ വെല്ലുവിളി ഏറ്റെടുത്ത് പ്രധാനമന്ത്രി

ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലിയുടെ വെല്ലുവിളി ഏറ്റെടുത്തതായി പ്രധാന നരേന്ദ്ര ...

news

ഡിവില്ലിയേഴ്‌സ് ഇനി ലോക ക്രിക്കറ്റിലില്ല; ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് വിരമിക്കൽ പ്രഖ്യാപനം

ക്രിക്കറ്റ് ലോകത്തെയും ആരാധകരെയും അമ്പരപ്പിച്ച് ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം ...

news

ഒരു ചായ കുടിക്കാന്‍ പോലും ധോണിക്ക് പറ്റുന്നില്ല; ക്യാപ്‌റ്റന് മുന്നില്‍ പാട്ടും ഡാന്‍‌സുമായി ബ്രാവോയും ഹര്‍ഭജനും - വീഡിയോ കാണാം

ആവേശം അലയടിച്ച മത്സരമായിരുന്നു ഐപിഎല്ലിലെ ആദ്യ പ്ലേ ഓഫ് മത്സരം. ടൂര്‍ണമെന്റിലെ ഏറ്റവും ...

news

ധോണി കൂളായിരിക്കും, പക്ഷേ സിവ പ്രതികരിക്കും; ഫോട്ടോയെടുത്തയാളെ കൊണ്ട് ക്ഷമ പറിയിപ്പിച്ച് മഹിയുടെ മകള്‍ - വീഡിയോ കാണാം

ആരാധകര്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത താരമാണ് മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. ...

Widgets Magazine