ഇനി കാവിലെ പാട്ട് മത്സരത്തിന് കാണാമെന്ന്; ബാംഗ്ലൂര്‍ എട്ടുനിലയില്‍ പൊട്ടിയതിന് മാപ്പിരന്ന് കോഹ്‌ലി

ബാംഗ്ലൂര്‍, വ്യാഴം, 24 മെയ് 2018 (16:45 IST)

  virat kohli , IPL , RCB , bangalore royal challengers , വിരാട് കോഹ്‌ലി , ഐ പി എല്‍ , ബംഗ്ലൂര്‍  റോയല്‍ ചലഞ്ചേഴ്‌സ്

ഐ പി എല്‍ പതിനൊന്നാം സീസണിലെ വാന്‍ പരാജയത്തിന് ആരാധകരോട് ക്ഷമ ചോദിച്ച് ബംഗ്ലൂര്‍  റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കോഹ്‌ലി. ട്വിറ്ററില്‍ പോസ്‌റ്റ് ചെയ്‌ത വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം മാപ്പിരന്നത്.

“ കഴിഞ്ഞ ഐപിഎല്‍ സീസണ്‍ വളരെ നിരാശപ്പെടുത്തുന്നതായിരുന്നു. ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. നിരാശ പകരുന്ന പ്രകടനമായിരുന്നു ടീമില്‍ നിന്നുമുണ്ടായത്. ഇതില്‍ തനിക്ക് കടുത്ത നിരാശയുണ്ട്‘ - എന്നു കോഹ്‌ലി പറഞ്ഞു.

ജീവിതത്തില്‍ ആഗ്രഹിക്കുന്നതെല്ലാം നടക്കണമെന്നില്ല. ജീവിതം അങ്ങനെയാണ്. അടുത്ത സീസണില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നും ആരാധകര്‍ക്കായുള്ള വീഡിയോയില്‍ കോഹ്‌ലി വ്യക്തമാക്കി.

ഈ സീസണില്‍ മോശം പ്രകനമാണ് ബാംഗ്ലൂര്‍ പുറത്തെടുത്തത്. 14 കളികളില്‍ ആറ് മത്സരങ്ങളില്‍ മാത്രമാണ് ജയിക്കാന്‍ കഴിഞ്ഞതെങ്കിലും ബാറ്റിംഗില്‍ കോഹ്‌ലിയുടെ പ്രകടനം മികച്ചതായിരുന്നു. 14 മത്സരങ്ങളില്‍ 48.18 ശരാശരിയില്‍ 530 റണ്‍സാണ് വിരാട് അടിച്ചു കൂട്ടിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

കോഹ്‌ലിക്ക് പരിക്ക്; വാര്‍ത്ത സ്ഥിരീകരിച്ച് ബിസിസിഐ - താരം ഇംഗ്ലണ്ടിലേക്ക് പറന്നേക്കില്ല

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിക്ക് പരിക്കെന്ന് റിപ്പോര്‍ട്ട്. ഇതു ...

news

ഇതൊക്കെ എന്ത്? കോഹ്ലിയുടെ വെല്ലുവിളി ഏറ്റെടുത്ത് പ്രധാനമന്ത്രി

ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലിയുടെ വെല്ലുവിളി ഏറ്റെടുത്തതായി പ്രധാന നരേന്ദ്ര ...

news

ഡിവില്ലിയേഴ്‌സ് ഇനി ലോക ക്രിക്കറ്റിലില്ല; ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് വിരമിക്കൽ പ്രഖ്യാപനം

ക്രിക്കറ്റ് ലോകത്തെയും ആരാധകരെയും അമ്പരപ്പിച്ച് ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം ...

news

ഒരു ചായ കുടിക്കാന്‍ പോലും ധോണിക്ക് പറ്റുന്നില്ല; ക്യാപ്‌റ്റന് മുന്നില്‍ പാട്ടും ഡാന്‍‌സുമായി ബ്രാവോയും ഹര്‍ഭജനും - വീഡിയോ കാണാം

ആവേശം അലയടിച്ച മത്സരമായിരുന്നു ഐപിഎല്ലിലെ ആദ്യ പ്ലേ ഓഫ് മത്സരം. ടൂര്‍ണമെന്റിലെ ഏറ്റവും ...