സൂപ്പര്‍സ്‌റ്റാര്‍ പദവി കോഹ്‌ലിക്ക് നഷ്‌ടം ?; ടീം ഇന്ത്യയിലെ വെടിക്കെട്ട് താരത്തെ കണ്ടെത്തി ആരാധകര്‍

സൂപ്പര്‍സ്‌റ്റാര്‍ പദവി കോഹ്‌ലിക്ക് നഷ്‌ടം ?; ടീം ഇന്ത്യയിലെ വെടിക്കെട്ട് താരത്തെ കണ്ടെത്തി ആരാധകര്‍

  KL Rahul , indian cricket , social media , Virat kohli , team india , dhoni , England india match , സച്ചിന്‍ തെന്‍‌ഡുല്‍ക്കര്‍ , വിരാട് കോഹ്‌ലി , കെ എല്‍ രാഹുല്‍ , ട്വന്റി-20  , ഐ പി എല്‍
ലോഡ്സ്| jibin| Last Modified ബുധന്‍, 4 ജൂലൈ 2018 (15:27 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് എന്നും ഒരു രക്ഷനുണ്ട്. കപില്‍ ദേവില്‍ ആരംഭിച്ച് സച്ചിന്‍ തെന്‍‌ഡുല്‍ക്കറിലൂടെ ധോണിയിലും തുടര്‍ന്നിപ്പോള്‍ വിരാട് കോഹ്‌ലിയിലും എത്തിയിരിക്കുകയാണ് ആ‍ രക്ഷകന്റെ സ്ഥാനം.

കളി ഇന്ത്യക്ക് അനുകൂലമാക്കി തീര്‍ക്കുന്ന ഒരു താരം എന്നും ഇന്ത്യക്കുണ്ടയിരുന്നുവെങ്കില്‍ ഇന്നതിനു മാറ്റം വന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. കെഎല്‍ രാഹുലാണ് കോഹ്‌ലിക്കൊപ്പം നില്‍ക്കാന്‍ ശേഷിയുള്ള ടീം ഇന്ത്യയിലെ സൂപ്പര്‍ താരമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 54പന്തില്‍ 101 റണ്‍സെടുത്ത രാഹുല്‍ ഇന്ത്യക്ക് ജയം സമ്മാനിച്ചപ്പോള്‍ ശ്രദ്ധേയമായത് മറ്റൊന്നാണ്. തന്റെ പ്രിയ മൂന്നാം നമ്പര്‍ രാഹുലിന് വിട്ടു നല്‍കുകയായിരുന്നു കോഹ്‌ലി. ക്യാപ്‌റ്റന്റെ സമ്മാനം സ്വീകരിച്ചെത്തിയ രാഹുല്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുകയും ചെയ്‌തു.

സെഞ്ചുറിയോടെ ട്വന്റി-20യില്‍ രണ്ടു സെഞ്ചുറികള്‍ നേടുന്ന താരമെന്ന നേട്ടവും രോഹിത് ശര്‍മ്മയ്‌ക്കൊപ്പം രാഹുല്‍ പങ്കുവെച്ചു. ഐപിഎല്ലില്‍ പഞ്ചാബിനായി മികച്ച പ്രകടനമാണ് അദ്ദേഹം പുറത്തെടുത്തത്. ഇതാണ് ടീം ഇന്ത്യയിലേക്കുള്ള താരത്തിന്റെ പ്രവേശനത്തിന് കാരണമായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :