സ്പിന്നറെ തേടി ന്യൂസിലന്‍ഡ് അലയുന്നു

daniel vettori, newsland, spinners , ish sodhi
ന്യൂസിലന്‍ഡ്| jibin| Last Modified തിങ്കള്‍, 23 ജൂണ്‍ 2014 (14:05 IST)
ലോകത്തര സ്പിന്നര്‍ ഡാനിയേല്‍ വെട്ടോറിക്കുശേഷം ന്യൂസിലന്‍ഡ് നിരയില്‍ മറ്റൊരു സ്പിന്നറെ കണ്ടെത്താന്‍ അവര്‍ക്ക് സാധിക്കുന്നില്ല. നിരവധി സ്പിന്നേഴ്സിനെ പരീക്ഷിച്ച് പരാജയപ്പെട്ട ന്യൂസിലന്‍ഡ് പുതിയ സ്പിന്നേഴ്സിനായുള്ള തെരച്ചിലിലാണ് ഇപ്പോള്‍.

2000ത്തില്‍ ബ്രൂക്ക് വാള്‍ക്കറിനെ ന്യൂസിലന്‍ഡ് പരീക്ഷിച്ചിരുന്നു എന്നാല്‍ സൌത്ത് ആഫ്രിക്കയിലേയും പാക്കിസ്ഥാനിലേയും മോശം പ്രകടനത്തോടെ വാള്‍ക്കറിനു ടീമിലെ സ്ഥാനം നഷ്ടമായി. തുടര്‍ന്നെത്തിയ ജീതന്‍ പട്ടേലാണ്.

പട്ടേലിന് ടീം നിരവധി അവസരങ്ങള്‍ നല്‍കിയെങ്കിലും മോശം പ്രകടനത്തോടെ 2013ല്‍ പട്ടേലും പുറത്തായി. തുടര്‍ന്നുവന്ന റ്റോഡ് ആസിലിനും ഇതേ ഗതിയായിരുന്നു. ബ്രൂസ് മാര്‍ട്ടിന്റെ ഇംഗ്ലണ്ടിനെതിരെയുള്ള പ്രകടനം പ്രതീക്ഷ നല്‍കിയിരുന്നെങ്കിലും 2013ല്‍ ടിമില്‍ നിന്നും പുറത്തായി

അവസാനമായി ന്യൂസിലന്‍ഡ് പരീക്ഷിച്ച
മാര്‍ക്ക് ക്രയ്ഗ് വെസ്റ്റിന്‍ഡീസ്മായുള്ള ടെസ്റ്റില്‍ നിറം മങ്ങിയ പ്രകടനമാണ് കാ‍ഴ്ചവെച്ചത്. വെസ്റ്റിന്‍ഡീസിനെതിരെ 96 റണ്‍സിനു 4 വിക്കറ്റുകള്‍ വീഴ്ത്തിയ ഇഷ് സോധിയാണ് ടീമിലെ സ്പിന്‍നിരയില്‍ ഭേതപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കുന്നത് . 21വയസ് മാത്രം പ്രായമുള്ള സോധിലാണ് ന്യൂസിലന്‍ഡിന്റെ മുഴുവന്‍ പ്രതീക്ഷകളും


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :