കോഹ്‌ലിയെ ഡിവില്ലിയേഴ്സ് തള്ളി

 വിരാട് കോഹ്‌ലി , ഡിവില്ലിയേഴ്സ് , ദുബായ്
ദുബായ്| jibin| Last Modified ശനി, 21 ജൂണ്‍ 2014 (15:09 IST)
അന്താരാഷ്ട്ര ഏകദിന റാങ്കിംഗിൽ എബി ഡിവില്ലിയേഴ്സ് ഒന്നാമത്. ഇന്ത്യൻ താരം വിരാട് കോഹ്‌ലിയില്‍ നിന്നാണ് അദ്ദേഹം
ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. ബംഗ്ളാദേശിനെതിരായ പരമ്പരയില്‍ നിന്ന് മാറിനിന്നതാണ് കോഹ്‌ലിക്ക് സ്ഥാനം നഷ്ടമാക്കിയത്.

ടെസ്റ്റിലും ഡിവില്ലിയേഴ്സ് തന്നെയാണ് ഒന്നാമത്,​ കോഹ്‌‌ലി പത്താമതാണ്. ഡിവില്ലിയേഴ്സിന് 872 പോയിന്റുള്ളപ്പോൾ കോഹ്‌ലിയ്ക്ക് 868 പോയിന്റാണുള്ളത്. ആസ്ട്രേലിയയുടെ ജോർജ് ബെയ്‌ലി മൂന്നാമതാണ്. ഇന്ത്യൻ ക്യാപ്ടൻ എംഎസ് ധോണി 771 പോയിന്റുമായി ആറാമതാണ്.

ഇന്ത്യന്‍ നിരയില്‍ മറ്റു താരങ്ങള്‍ക്കും ഇളക്കം തട്ടി. ശിഖർ ധവാൻ രണ്ടു സ്ഥാനം ഇറങ്ങി പത്താമതായപ്പോൾ രോഹിത ശർമ മൂന്നു സ്ഥാനം താഴേക്ക് പോയി ഇരുപത്തി മൂന്നാമതായി. സുരേഷ് റെയ്ന മൂന്നു സ്ഥാനം മെച്ചപ്പെടുത്തി ഇരുപത്തിയേഴാമതെത്തി. ഏകദിന ടീം റാങ്കിംഗിൽ 112 പോയിന്റുള്ള ഇന്ത്യ രണ്ടാം സ്ഥാനത്താണ്. 115 പോയിന്റുള്ള ആസ്ട്രേലിയയാണ് ഒന്നാമത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :