സാം റോബ്സന്റെ സെഞ്ചുറിയുടെ ബലത്തില്‍ ഇംഗ്ലണ്ട് കരകേറി

സാം റോബ്സണ്‍, ഇംഗ്ലണ്ട്, ശ്രീലങ്ക, ഗാരി ബല്ലാന്‍സ്
ലീഡ്സ്| VISHNU.NL| Last Modified ഞായര്‍, 22 ജൂണ്‍ 2014 (13:35 IST)
സാം റോബ്സണ്‍ന്റെ കരിയറിലെ കന്നി ടെസ്റ്റ് സെഞ്ചുറിയുടെ ബലത്തില്‍ ശ്രീലങ്കയ്ക്കെതിരായ് രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ശക്തമായ നിലയില്‍. 36 റണ്‍സില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ട് മൂന്ന് റണ്‍സ് എടുക്കുന്നതിനിടയില്‍ അലീസ്റ്റര്‍ കുക്കിന്റെ വിക്കറ്റ് നഷ്ടമാകുകയായിരുന്നു.

ബാറ്റിംഗ് തകര്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ഇംഗ്ലണ്ടിനെ
സാം റോബ്സണിന്റെ ഗാരി ബല്ലാന്‍സുമായുള്ള 142 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടും ഇയാന്‍ ബെല്ലുമായുള്ള 87 റണ്‍സിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടുമാണ് 320 റണ്‍സ് എടുക്കാന്‍
സഹായിച്ചത്.

മത്സരത്തില്‍ ശ്രീലങ്കയുടെ നിരവധി ഫീള്‍ഡിംഗ് പിഴവുകളും ഇംഗ്ലണ്ടിനു തുണയായ് 78 റണ്‍സില്‍ ബാറ്റുചയ്യുമ്പോള്‍ റോബസണേയും 61 ല്‍ നില്‍ക്കുമ്പോള്‍ ബല്ലാന്‍സിനേയും ശ്രീലങ്കന്‍ കളിക്കാര്‍ വിട്ടുകളഞ്ഞു. കളിയവസാനിക്കുമ്പോള്‍ 26 റണ്‍സ് എടുത്ത മാട്ട് പ്രയറും 7 റണ്‍സ് എടുത്ത ക്രിസ് ജോര്‍ഡാനുമാണ് ക്രീസില്‍.

എന്നാല്‍ രണ്ടാം ദിവസത്തെ കളിയവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിന്റെ 3 വിക്കറ്റുകള്‍ വീഴ്ത്തി കളിയിലേക്ക് തിരിച്ചുവരവു നടത്തി.ശ്രീലങ്കയ്ക്കുവേണ്ടി ഐഞ്ചലോ മാത്യൂസ് ശമിന്താ‍ എറങ്കയും എന്നിവര്‍ 2 വിക്കറ്റുകളും ന്യൂവാന്‍ പ്രദീപ് ധമ്മിക പ്രസാദ് എന്നിവര്‍ ഓരോവിക്കറ്റ് വീതവും നേടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :