എലിയട്ടിനെയും കോറി ആന്‍ഡേഴ്‌സണെയും ന്യൂസിലന്‍ഡ് തിരിച്ചുവിളിച്ചു

ഗ്രാന്റ് എലിയട്ട് , കോറി ആന്‍ഡേഴ്സണ്‍ , ജയിംസ് നീഷം , ടെസ്‌റ്റ് പരമ്പര
വെല്ലിംഗ്ടണ്‍| jibin| Last Modified ബുധന്‍, 30 ഡിസം‌ബര്‍ 2015 (16:16 IST)
പരുക്കുനെത്തുടര്‍ന്ന് വിട്ടുനിന്ന ഓള്‍ റൌണ്ടര്‍ കോറി ആന്‍ഡേഴ്സണെയും ഗ്രാന്റ് എലിയട്ടിനെയും ന്യൂസിലന്‍ഡ് മടക്കി വിളിച്ചു. ശ്രീലങ്കയ്ക്കെതിരായ പരമ്പര മുന്നില്‍ കണ്ടാണ് ഇരുവരെയും ടീമിലേക്ക് മടക്കിവിളിച്ചിരിക്കുന്നത്. അതേസമയം, പരുക്കിന്റെ പിടിയിലായ ഓള്‍ റൌണ്ടര്‍ ജയിംസ് നീഷം, നഥാന്‍ മക്കല്ലം എന്നിവരെ പരിഗണിച്ചില്ല.

യുവതാരം കെയ്ന്‍ വില്യംസണാണ് കീവികളെ നയിക്കുക. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്‌റ്റ് പരമ്പരയ്ക്ക് ശേഷം വിരമിക്കുമെന്ന് അറിയിച്ച വെടിക്കെട്ട് താരവും ന്യൂസിലന്‍ഡിന്റെ സൂപ്പര്‍നായകനുമായ ബ്രണ്ടന്‍ മക്കല്ലത്തെ ട്വന്റി-20യില്‍ ഉള്‍പ്പെടുത്തിയില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :