മുംബൈയ്ക്ക് വീണ്ടും തിരിച്ചടി; കോറി ആന്‍ഡേഴ്സണ് പരുക്ക്

മുംബൈ| Last Modified വ്യാഴം, 23 ഏപ്രില്‍ 2015 (14:27 IST)
മുംബൈ ഇന്ത്യന്‍സിന്റെ ഓള്‍റൌണ്ടര്‍ കോറി ആന്‍ഡേഴ്സണ് ഐപി എല്ലിലെ തുടര്‍ന്നുള്ള മത്സരങ്ങള്‍ നഷ്ടമാകും.കൈവിരലിനെറ്റ പരുക്കാണ് കോറിക്ക് വിനയായത്. നേരത്തെ ഓസ്ട്രേലിയന്‍ ഓപ്പണര്‍ ആരോണ്‍ ഫിഞ്ചും പരിക്കിനെത്തുടര്‍ന്ന് ഐപിഎല്ലില്‍ നിന്ന് പിന്മാറിയിരുന്നു.

പരിക്കേറ്റ കോറി ആന്‍ഡേഴ്സണ്
മേയ്-ജൂണ്‍ മാസങ്ങളില്‍ നടക്കുന്ന ന്യൂസിലന്‍ഡിന്റെ ഇംഗ്ളണ്ട് പര്യടത്തിലും കളിക്കാന്‍ കഴിഞ്ഞേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ന്യൂസിലന്‍ഡിലെത്തി കൂടുതല്‍ പരിശോധയ്ക്ക് ആന്‍ഡേഴ്സണ്‍ വിധേയാകും. ഐപിഎല്ലില്‍ പോയിന്റ് നിലയില്‍ അവസാന സ്ഥാനത്ത് നില്‍ക്കുന്ന മുംബൈ ഇന്ത്യന്‍സിന് കോറിയുടെ പരിക്ക് വന്‍ തിരിച്ചടിയാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :