“ ഗ്രാന്റ് !” എലിയട്ട്

   ലോകകപ്പ് ക്രിക്കറ്റ് , ഗ്രാന്റ് എലിയട്ട് , ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം
ഓക്‍ലന്‍ഡ്| jibin| Last Modified ചൊവ്വ, 24 മാര്‍ച്ച് 2015 (17:01 IST)
ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം എന്നും ശ്രദ്ധിക്കപ്പെട്ടത് ഓള്‍ റൌണ്ട് മികവിലായിരുന്നു. അതുമല്ലെങ്കില്‍ ഏതെങ്കിലുമൊരും വെടിക്കെട്ട് താരത്തിന്റെ പേരില്‍. ബ്രണ്ടം മക്കല്ലവും മാര്‍ട്ടിന്‍ ഗുപ്‌റ്റിലും നിറഞ്ഞു നില്‍ക്കുന്ന കിവികളുടെ ടീമില്‍ ആരും പറയാത്ത പേരായിരുന്നു ഗ്രാന്റ് എലിയട്ട്. എന്നാല്‍ മാര്‍ച്ച് 24 എന്ന ഈ ദിവസം ലോകം മുഴുവന്‍ നിറഞ്ഞ പേരായി ഗ്രാന്റ്
എലിയട്ട്.

ഓരോ മിനിറ്റിലും പന്തിലും ആവേശം തുളുമ്പി നിന്ന പോരാട്ടമായിരുന്നു സിഡ്‌നിയില്‍ കണ്ടത്. തോല്‍‌വിയുടെ വക്കില്‍ നിന്ന് തിരിച്ചുവരാനുള്ള ന്യൂസിലന്‍ഡിന്റെ മികവും പടിക്കല്‍ കലമുടയ്‌ക്കുന്ന ദക്ഷിണാഫ്രിക്കന്‍ പതിവും ഓക്‍ലന്‍ഡില്‍ കണ്ടു. നിര്‍ണായകമായ വേളയില്‍ മാര്‍ട്ടിന്‍ ഗുപ്‌റ്റിലിറ്റെ വിക്കറ്റ് വീണ വേളയിലായിരുന്നു ഗ്രാന്റ് എലിയട്ട് ക്രീസിലെത്തുന്നത്. 128ന് മൂന്ന് വിക്കറ്റ് എന്ന അവസ്ഥയില്‍ നിന്ന് ടീമിനെ ഒറ്റയ്‌ക്ക് തോളിലേറ്റുക എന്ന കടമയാണ് അദ്ദേഹം ചെയ്ത്‌ത്. കോറി ആന്‍ഡേഴ്‌സണുമൊത്ത് നിര്‍ണായകമായ 103 റണ്ണിന്റെ കൂട്ടുക്കെട്ട് ഉണ്ടാക്കിയെങ്കിലും അവസാന പന്ത് വരെ ക്രീസില്‍ നിലയുറപ്പിക്കപ്പെടുക എന്ന ലക്ഷ്യം എലിയട്ടിന് ഉണ്ടായിരുന്നു.

തങ്ങള്‍ ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചാല്‍ അത് ചരിത്രമാകുമെന്നും അതിന് കാരണക്കാരന്‍ താന്‍ ആകുമെങ്കില്‍ കിവിസ് ചരിത്ര താളുകളില്‍ ഗ്രാന്റ് എലിയട്ട് എന്നത് കുറിക്കപ്പെടുമെന്ന് അദ്ദേഹത്തിന് അറിയാമെന്ന് വ്യക്തമായിരുന്നു. അവസാന ഓവറില്‍ 12 പന്ത്രണ്ട് റണ്‍സ് വേണ്ടിയിരിക്കെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്‌ന്‍ സ്റ്റെയിനിന്റെ പന്ത് ലോംഗ് ഓണിലൂടെ ബൗണ്ടറിക്ക് പുറത്തേക്ക് പറത്തിയതോടെ ഗ്രാന്റ് എലിയട്ട് ക്രിക്കറ്റില്‍ പുതിയ ചരിത്രം പിറക്കുകയായിരുന്നു. അങ്ങനെ കിവികള്‍ ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫൈനലിലെത്തി.

കിവിസ് ബാറ്റിംഗിന്റെ നെടും തൂണായി മാറിയ ഗ്രാന്റ് എലിയട്ട് - കോറി ആന്‍ഡേഴ്‌സണ്‍ സഖ്യത്തെ പൊളിക്കാനുള്ള സുവര്‍ണാവസരം ദക്ഷിണാഫ്രിക്കന്‍ നായകന്‍ എബി ഡിവില്ലിയേഴ്‌സ് നശിപ്പിക്കുകയയും കൂടി ചെയ്തതോടെ അവര്‍ സ്വയം കുഴി തോണ്ടുകയായിരുന്നു. സ്‌റ്റെയിന്‍ എറിഞ്ഞ 32മത്തെ ഓവറില്‍ എലിയട്ടിനെ റണ്‍ഔട്ടാക്കുനുള്ള അവസരം പാളിയതോടെ ദക്ഷിണാഫ്രിക്കയുടെ ആദ്യ ലോകകപ്പ് ഫൈനല്‍ബെര്‍ത്ത് സ്വപ്‌നമായിരുന്നു തകര്‍ന്നു വീണത്. പിന്നീട് ക്രീസില്‍ നിലയുറപ്പിച്ച എലിയട്ട് 73പന്തുകളില്‍ 83 റണ്‍സുമായി ജയം പിടിച്ചെടുക്കുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :