ഉടന്‍ വിരമിക്കില്ല; ട്വന്റി-20 ലോകകപ്പിന് ശേഷവും കളിക്കും- ധോണി

മഹേന്ദ്ര സിംഗ് ധോണി , ഏഷ്യാ കപ്പ് , അന്താരാഷ്ട്ര ക്രിക്കറ്റ് , ധോണിയുടെ രാജി
ന്യൂഡല്‍ഹി| jibin| Last Updated: ശനി, 20 ഫെബ്രുവരി 2016 (09:20 IST)
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഉടന്‍ വിരമിക്കില്ലെന്ന് ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണി. ക്രിക്കറ്റില്‍ നിന്ന് വിരമിക്കേണ്ട സമയമായിട്ടില്ലെന്നാണ് താന്‍ കരുതുന്നത്. ഏഷ്യാ കപ്പിന് പിന്നാലെ ട്വന്റി-20 ലോകകപ്പും ഐപിഎല്ലും തുടങ്ങാനിരിക്കുന്നു. ഇതിനു ശേഷം ഏതാനും ഏകദിന മത്സരങ്ങളും ഇന്ത്യ കളിക്കും. ഇതിനു ശേഷം മാത്രമേ വിരമിക്കലിനെ പറ്റി ചിന്തിക്കൂ എന്ന് ധോണി പറഞ്ഞു.

അടുത്തിടെ ധോണിയുടെ നായകസ്ഥാനത്തിനെതിരെ നിരവധി മുറവിളികള്‍ ഉയര്‍ന്നിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയും തോറ്റതോടെ ധോണി ക്യാപ്റ്റന്‍സി രാജിവയ്ക്കണമെന്ന ആവശ്യം ശക്തമായി. എന്നാല്‍, ഓസ്‌ട്രേലിയയെ അവരുടെ മണ്ണില്‍ തോല്‍പ്പിച്ച് നേടിയ ട്വന്റി-20 പരമ്പരയും സ്വന്തം മണ്ണില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് നേടിയ ട്വന്റി-20 പരമ്പരയും നേടി ധോണി വിമര്‍ശകരുടെ വായടപ്പിച്ചു.

മാര്‍ച്ച് എട്ടു മുതലാണ് ട്വന്റി 20 ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ടൂര്‍ണമെന്റ് ഏപ്രില്‍ മൂന്നിന് അവസാനിക്കും. ഇന്ത്യന്‍ ഏകദിന, ട്വന്റി- 20 ടീമുകളുടെ നായകനായ ധോണി 2014 ഡിസംബറില്‍ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ടെസ്റ്റില്‍നിന്നു വിരമിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :