ഞെട്ടലോടെ ക്രിക്കറ്റ് ലോകം; ധോണി ടീമില്‍ നിന്നും പുറത്ത് - കാരണം വെളിപ്പെടുത്തി സെലക്‍ടര്‍മാര്‍

ഞെട്ടലോടെ ക്രിക്കറ്റ് ലോകം; ധോണി ടീമില്‍ നിന്നും പുറത്ത് - കാരണം വെളിപ്പെടുത്തി സെലക്‍ടര്‍മാര്‍

  west indies australia , ms dhoni , t20i , virat kohli , cricket , ഇന്ത്യ , കോഹ്‌ലി , ധോണി , ശ്രേയസ് അയ്യര്‍
മുംബൈ| jibin| Last Modified ശനി, 27 ഒക്‌ടോബര്‍ 2018 (13:03 IST)
ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെടും‌തൂണെന്ന് വിശേഷിക്കപ്പെട്ടിരുന്ന മഹേന്ദ്ര സിംഗ് ധോണി കരിയറിലാദ്യമായി ദേശീയ ടീമിൽനിന്നു പുറത്ത്. വെസ്‌റ്റ് ഇന്‍ഡീസിനും ഓസ്‌ട്രേലിയക്കും എതിരായ ട്വന്റി-20 പരമ്പരകൾക്കുള്ള ടീമിൽനിന്നാണ് സെലക്ടർമാർ മുപ്പത്തേഴുകാരനായ ധോണിയെ ഒഴിവാക്കിയത്.

ഭാവി കണക്കിലെടുത്താണ് ധോണിയെ ടീമില്‍ നിന്നും ഒഴിവാക്കിയതെന്ന് പ്രധാന സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ് വ്യക്തമാക്കി. ഇതോടെ ടീം ഇന്ത്യയില്‍ ധോനി ഇനി ഉണ്ടാകുമോ എന്ന കാര്യത്തില്‍ സംശയമാണ്.

ഇന്ത്യന്‍ ടീമിലെ പുതിയ താരോദയം
ഋഷഭ് പന്താണ് വിൻഡീസിനും ഓസീസിനും എതിരായ പരമ്പരകളിൽ ധോണിക്കു പകരം വിക്കറ്റ് കാക്കുക. വിന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയില്‍ വിരാട് കോഹ്‌ലിക്ക് വിശ്രമം നൽകി. പകരം രോഹിത് ശര്‍മ്മയാകും ടീമിനെ നയിക്കുക.

ഓസ്ട്രേലിയന്‍ പരമ്പരയില്‍ കോഹ്‌ലി തിരിച്ചെത്തും. ശ്രേയസ് അയ്യരെ തിരിച്ചുവിളിച്ചതാണ് ടീം പ്രഖ്യാപനത്തിലെ മറ്റൊരു ശ്രദ്ധേയമായ നീക്കം.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, ദിനേശ് കാര്‍ത്തിക്, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ക്രുനാല്‍ പാണ്ഡ്യ, വാഷിംഗ്ണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഖലീല്‍ അഹമ്മദ്, ഉമേഷ് യാദവ്, ഷഹബാദ് നദീം. (കോഹ്‌ലി
തിരിച്ചെത്തുമ്പോള്‍ നദീം പുറത്താകും).ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :