ധോണിയും പത്താനും തമ്മില്‍ എന്തോ പ്രശ്‌നമുണ്ടെന്ന് തോന്നിയിരുന്നു: ഗവാസ്‌കര്‍

പത്താനെ കളിപ്പിക്കാത്തതം സോഷ്യൽ മീഡിയകളിൽ വിമർശത്തിനിടയാക്കിയിരുന്നു

സുനില്‍ ഗവാസ്‌കര്‍ , മഹേന്ദ്ര സിംഗ് ധോണി , ഇര്‍ഫാന്‍ പത്താന്‍ , ക്രിക്കറ്റ്
ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 18 മെയ് 2016 (16:36 IST)
ഐപിഎല്ലില്‍ ഇര്‍ഫാന്‍ പത്താനെ കരക്കിരുത്തി അപമാനിച്ച മഹേന്ദ്ര സിംഗ് ധോണിക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോള്‍ നയം വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍ രംഗത്ത്. ധോണിയും പത്താനും തമ്മില്‍ എന്തോ പ്രശ്‌നം ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. ധോണിയുടെ പെരുമാറ്റത്തില്‍ അത് വ്യക്തമായിരുന്നു. കഴിഞ്ഞ സീസണില്‍ ചെന്നൈ ടീമില്‍ സംഭവിച്ചതു പോലെ ഈ സീസണിലും അവഗണനയാണ് താരത്തിനു ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലെസിസ്, ഓസ്‌ട്രേലിയന്‍ താരങ്ങളായ സ്‌റ്റീവ് സ്മിത്ത്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ പരുക്കേറ്റു മടങ്ങിയ സാഹചര്യത്തിലെങ്കിലും പത്താന്റെ സാന്നിധ്യം ഒരുപക്ഷേ
പൂണെ ടീമിനു ഉണര്‍വ് നല്‍കിയേനെ. കഴിഞ്ഞ സീസണുകളില്‍ ബാറ്റ്സ്മാനെന്ന നിലയില്‍ ടീമിനെ പ്രചോദിപ്പിക്കാന്‍ ധോണിക്കായിരുന്നു. എന്നാല്‍ സ്കോറുയർത്തുന്നതിലും പിന്തുടരുന്നതിലും ധോണി
പരാജയപ്പെടുകയാണെന്നും ഗവാസ്കര്‍ കുറ്റപ്പെടുത്തി.

ധോണിയുടെ ക്യാപ്റ്റൻസിയും പത്താനെ കളിപ്പിക്കാത്തതം സോഷ്യൽ മീഡിയകളിൽ വിമർശത്തിനിടയാക്കിയിരുന്നു. ഇതോടെയാണ് ഗവാസ്‌കര്‍ രംഗത്തെത്തിയത്.ടൈംസ് ഓഫ് ഇന്ത്യയിലെ തന്റെ കോളത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :