ധോണി നാട്ടിലെ കുടിവെള്ളം മുട്ടിക്കുന്നുവെന്ന് പരാതി; ഐപിഎല്‍ കളിക്കാന്‍ പോയ മഹി 15,000 ലിറ്റര്‍ വെള്ളം എന്തു ചെയ്യുന്നു ?

ധോണിയുടെ വീട്ടിലെ സ്വിമ്മിംഗ്‌പൂള്‍ നിറയ്‌ക്കുന്നതിനായി ദിവസവും 15,000 ലിറ്റര്‍ വെള്ളമാണ് ഉപയോഗിക്കുന്നത്‌

  മഹേന്ദ്ര സിംഗ് ധോണി , ടീം ഇന്ത്യ , ക്രിക്കറ്റ് , കുടിവെള്ളം , കടുത്തവരള്‍ച്ച
ന്യൂഡല്‍ഹി| jibin| Last Modified ശനി, 23 ഏപ്രില്‍ 2016 (15:21 IST)
രാജ്യം കടുത്തവരള്‍ച്ച നേരിടുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ വീട്ടില്‍ വെള്ളം പാഴാക്കുന്നുവെന്ന് സമീപവാസികളുടെ പരാതി. ഝാര്‍ഖണ്ഡിലെ ധോണിയുടെ വീട്ടിലെ സ്വിമ്മിംഗ്‌ പൂളില്‍ ദിവസവും 15,000 ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നതായാണ്‌ പരാതി ഉയര്‍ന്നിരിക്കുന്നത്.

കടുത്ത വരള്‍ച്ച നേരിടുന്ന സമയത്താണ്‌ ധോണിയുടെ വീട്ടിലെ സ്വിമ്മിംഗ്‌പൂള്‍ നിറയ്‌ക്കുന്നതിനായി ദിവസവും 15,000 ലിറ്റര്‍ വെള്ളം വീതം ഉപയോഗിക്കുന്നത്‌. തങ്ങള്‍ക്ക്‌ നാല്‌ കുഴല്‍കിണറുകളുണ്ടെന്നും എന്നാല്‍ അവയിലൊന്നും വെള്ളമില്ലെന്നും ധോണിയുടെ അയല്‍വാസികള്‍ പറയുന്നു. കുടിവെള്ളം പോലുമില്ലാതെ വലയുമ്പോള്‍ ധോണിക്ക് കുളിക്കാന്‍ ശുദ്ധജലം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ താല്‍പ്പര്യം കാണിക്കുകയാണെന്നും പരാതിയുണ്ട്.

5,000 ത്തോളം ആളുകള്‍ വെള്ളമില്ലാതെ ഇവിടെമാത്രം കഷ്‌ടപ്പെടുകയാണ്‌. അതേസമയം ആരോപണം നിഷേധിച്ച് ധോണിയുടെ ഉപദേഷ്‌ടാവ്‌ രംഗത്തെത്തി. ധോണി സ്‌ഥലത്തുള്ളപ്പോള്‍ മാത്രമേ പൂള്‍ നിറയ്‌ക്കാറുള്ളുവെന്ന്‌ അദ്ദേഹം പറഞ്ഞു. ഐപിഎല്‍ മത്സരങ്ങള്‍ നടക്കുന്നതിനാല്‍ ടീമിന് ഒപ്പമാണ് മഹി. ഇതിനാല്‍ വീട്ടിലേക്ക് അദ്ദേഹം വരാറില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :