ധോണിയുടെ കട്ട ഹീറോയിസം വീണ്ടും; ഇത്തവണ ബാറ്റിന് പകരം തോക്ക് - ഉന്നം തെറ്റാതെ വെടിയുതിര്‍ത്ത് താരം

ധോണിയുടെ കട്ട ഹീറോയിസം വീണ്ടും; ഇത്തവണ ബാറ്റിന് പകരം തോക്ക് - ഉന്നം തെറ്റാതെ വെടിയുതിര്‍ത്ത് താരം

ചെന്നൈ| jibin| Last Modified ശനി, 14 ഏപ്രില്‍ 2018 (16:54 IST)
ഐപിഎല്‍ പതിനൊന്നാം സീസണില്‍ തകര്‍പ്പന്‍ തിരിച്ചുവരാണ് മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നടത്തുന്നത്. ആദ്യ മത്സരത്തില്‍ കരുത്തരായ മുംബൈ ഇന്ത്യന്‍‌സിനെ പരാജയപ്പെടുത്തിയ ചെന്നൈ രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും തോല്‍‌വിയിലേക്ക് തള്ളിവിട്ടു.

തുടര്‍ച്ചയായ രണ്ടു വിജയങ്ങളോടെ ധോണിയും ചെന്നൈയും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കവെ താന്‍ ഷൂട്ടിംഗ് പരിശീലനം നടത്തുന്നതിന്റെ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് ധോണി.

ആര്‍മിയില്‍ ലെഫ്റ്റ്‌നന്റ് കേണല്‍ പദവിയുള്ള മഹി ഷൂട്ടിംഗ് പരിശീലനം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെയാണ് പുറത്തു വിട്ടത്.


“പരസ്യങ്ങള്‍ ഷൂട്ട് ചെയ്യുന്നതിനേക്കാള്‍ രസകരമാണ് തോക്ക് ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്നത് ”- എന്നായിരുന്നു ധോണിയുടെ ട്വീറ്റ്. ധോണിയുടെ ട്വീറ്റിന് പിന്നാലെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

A post shared by M S (@mahi7781) on




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :