മൊഹാലി|
jibin|
Last Modified ബുധന്‍, 13 ഡിസംബര്‍ 2017 (20:24 IST)
മൊഹാലിയിലെ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ വിജയം. 141 റൺസിന്റെ തകര്‍പ്പന്‍ ജയമാണ് രോഹിത് ശര്‍മ്മയും കൂട്ടരും സ്വന്തമാക്കിയത്. 393 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക എട്ടു വിക്കറ്റിന് 251 റൺസിന് വെല്ലുവിളി അവസാനിപ്പിച്ചു.
സ്കോർ: ഇന്ത്യ – 50 ഓവറിൽ നാലിന് 392.
ശ്രീലങ്ക – 50 ഓവറിൽ എട്ടിന് 251. ജയത്തോടെ ഇന്ത്യ പരമ്പരയിൽ 1–1ന് സന്ദർശകർക്ക് ഒപ്പമെത്തുകയും ചെയ്തു.
നായകൻ രോഹിത്തിന്റെ (208*) ഇരട്ട സെഞ്ചുറിയുടെ കരുത്തിൽ 393 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കയ്ക്കായി 111 റൺസെടുത്ത എയ്ഞ്ചലോ മാത്യൂസ് മാത്രമാണ് പൊരുതിയത്. ഉപുൽ തരംഗ (7), അസേല ഗുണരത്നെ (34), നിരോഷൻ ഡിക്ക്വല്ല (22), ലഹിരു തിരിമാന്നെ (21), ഗുണതിലക (16), തിസാര പെരേര (അഞ്ച്), പതിരണ (രണ്ട്), അഖില ധനഞ്ജയ (11) എന്നിവര്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് മുമ്പില്‍ പരാജയപ്പെട്ടു.
208 റണ്‍സോടെ പുറത്താകാതെ നിന്ന രോഹിതിന്റെ മികവിൽ ഇന്ത്യ 50 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് 392 റണ്‍സ് നേടിയത്. 153 പന്തിൽ 13 ഫോറും 12 സിക്സും ഉൾപ്പെട്ടതായിരുന്നു രോഹിതിന്റെ ഇന്നിംഗ്സ്. ശ്രേയസ് അയ്യർ (88), ശിഖർ ധവാൻ (68) എന്നിവർ മികച്ച പിന്തുണ നൽകി.