ഇന്ത്യന്‍ ക്രിക്കറ്റില്‍ നാണക്കേടിന്റെ അപൂര്‍വ്വ റെക്കോര്‍ഡിനുടമയായി ദിനേശ് കാര്‍ത്തിക്ക് !

‘സംപൂജ്യനായി’ റെക്കോര്‍ഡിട്ട് കാര്‍ത്തിക്ക്

dinesh karthik , india,	sri lanka,	cricket,	virat kohli,	rohit sharma,	hardik pandya,	ഹര്‍ദീക് പാണ്ഡ്യ,	രോഹിത് ശര്‍മ,	ഇന്ത്യ,	ശ്രീലങ്ക,	ക്രിക്കറ്റ്,	വിരാട് കോലി , ദിനേശ് കാര്‍ത്തിക്ക്
സജിത്ത്| Last Modified തിങ്കള്‍, 11 ഡിസം‌ബര്‍ 2017 (10:01 IST)
ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ നാണംകെട്ട തോല്‍‌വി ഏറ്റുവാങ്ങിയതിനു പിന്നാലെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാന്‍ ദിനേശ് കാര്‍ത്തിക്കിന് നാണക്കേടിന്റെ മറ്റൊരു റെക്കോര്‍ഡ്. കൂടുതല്‍ പന്തുകള്‍ നേരിട്ട് പൂജ്യത്തിന് പുറത്തായ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ എന്ന അപൂര്‍വ്വ റെക്കോര്‍ഡാണ് കാര്‍ത്തിക്കിനെ തേടിയെത്തിയത്. 18 പന്തുകള്‍ നേരിട്ടാണ് കാര്‍ത്തിക് ഡക്കായി മടങ്ങിയത്.

പതിനാറ് പന്തില്‍ ഡക്കായി മടങ്ങിയ മുന്‍ താരം എക്‌നാദ് സോള്‍ക്കറുടെ പേരിലായിരുന്നു നിലവിലെ റെക്കോര്‍ഡ്. അതേസമയം അക്കൗണ്ട് തുറക്കാതെ 31 പന്തുകളില്‍ വിക്കറ്റ് സമ്മാനിച്ച വെസ്റ്റ് ഇന്ത്യന്‍ താരം റുണാക്കോ മോര്‍ട്ടന്റെ പേരിലാണ് നിലവിലെ ലോക റെക്കോര്‍ഡ്.

നേരത്തെ 112 റണ്‍സിനാണ് ഇന്ത്യന്‍ ടീം പുറത്തായത്. ഒരു ഘട്ടത്തില്‍ ഏകദിന ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ടോട്ടലില്‍ ടീം പുറത്താകുമെന്ന് കരുതിയെങ്കിലും ധോണിയുടെ(65) പ്രകടനമാണ് വന്‍ നാണക്കേടില്‍ നിന്ന് ടീമിനെ കരകേറ്റിയത്. 112 എന്ന ചെറിയ ലക്ഷ്യം പിന്തുര്‍ന്ന മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ജയം സ്വന്തമാക്കുകയും ചെയ്തു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :