മിതാലി രാജ് ട്വന്റി-20യില്‍ നിന്ന് വിരമിക്കുന്നു

Last Modified ബുധന്‍, 6 ഫെബ്രുവരി 2019 (08:06 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരം മിതാലി രാജ് ട്വന്റി-20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങുന്നു. ഇംഗ്ലണ്ടിനെതിരേ ഇന്ത്യയില്‍ നടക്കുന്ന ട്വന്റി-20 പരമ്പരയ്ക്ക് ശേഷം മിതാലി വിരമിക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. അതേസമയം താരം ഏകദിനത്തില്‍ തുടരും.

നിലവില്‍ ഇന്ത്യയുടെ ഏകദിന ടീം ക്യാപ്റ്റനാണ്‌ മിതാലി രാജ്. ട്വന്റി-20യില്‍ ഇന്ത്യയെ നയിക്കുന്നത് ഹര്‍മന്‍പ്രീത് കൗറാണ്. ലോകകപ്പ് ടീമിലിടം നേടാന്‍ മിതാലിക്ക് സാധിക്കില്ലെന്നും ഇതാണ് തീരുമാനത്തിന് പിന്നിലെന്നും പി.ടി.ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ ട്വന്റി-20 ലോകകപ്പില്‍ സെമി ഫൈനലില്‍ മിതാലിയെ ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. 'ലേഡി തല’ ലേഡി സച്ചിൻ’ എന്നെല്ലാം വിശേഷിപ്പിക്കുന്ന മിതാലിയുടെ ഇനിയുടെ കളിയും ഏറെ പ്രാധാന്യമർഹിക്കുന്നതാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :