കോഹ്‌ലിയെ രണ്ടാമനാക്കാനുള്ള സുവര്‍ണ്ണാവസരം പാഴാക്കി രോഹിത്; നഷ്‌ടമായത് ആരും കൊതിക്കുന്ന സ്ഥാനം

  rohit sharma , Virat kohli , team india , icc , odi ranking , രോഹിത് ശര്‍മ്മ , വിരാട് കോഹ്‌ലി , ക്രിക്കറ്റ്
വെല്ലിങ്ടണ്‍| Last Modified ചൊവ്വ, 5 ഫെബ്രുവരി 2019 (15:40 IST)
ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ആരാധകരുടെ പ്രിയതാരമായ രോഹിത് ശര്‍മ്മ നഷ്‌ടപ്പെടുത്തിയത് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയെ പിന്നിലാക്കാനുള്ള സുവര്‍ണ്ണാവസരം.

പരമ്പരയില്‍ ഒരു സെഞ്ചുറി നേടിയിരുന്നുവെങ്കില്‍ ഏകദിന ബാറ്റ്‌സ്‌മാന്‍മാരുടെ റാങ്കിംഗില്‍ കോഹ്‌ലിയെ മറികടക്കാന്‍ സാധിക്കുമായിരുന്നു രോഹിത്തിന്.

അവസാന രണ്ട് ഏകദിനങ്ങളില്‍ വിരാട് കളിക്കാതിരുന്നത് ഹിറ്റ്‌മാന്‍ ലഭിച്ച മികച്ച അവസരമായിരുന്നു. ഈ മത്സരങ്ങള്‍ മികച്ച സ്‌കോര്‍ കണ്ടെത്തിയിരുന്നുവെങ്കിംഗില്‍ വിരാട് രണ്ടാമതാകുമായിരുന്നു.

ഏഴ്, രണ്ട് എന്നിങ്ങനെയായിരുന്നു അവസാന രണ്ട് ഏകദിനങ്ങളിളെ രോഹിത്തിന്റെ സ്‌കോര്‍. ഇതാണ് താരത്തിന് തിരിച്ചടിയായത്. നിലവില്‍ ഒന്നാമതുള്ള കോഹ്‌ലിക്ക് 887 പോയിന്‍റും രോഹിത്തിന് 854 പോയിന്റുമാണുള്ളത്.

തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്ന ക്യാപ്റ്റനെന്ന സുവര്‍ണ്ണനേട്ടം നാലാം ഏകദിനത്തിലെ തോല്‍‌വിയോടെ രോഹിത്തിന് നഷ്‌ടമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :