മിതാലിക്ക് മുന്നിൽ കോഹ്ലി ഒന്നുമല്ല?- കണക്കുകൾ പറയുന്നു

കോഹ്ലിയെ കടത്തിവെട്ടി മിതാലി!

അപർണ| Last Modified ശനി, 9 ജൂണ്‍ 2018 (13:47 IST)
ട്വിന്റി 20 ക്രിക്കറ്റിൽ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ വനിതാതാരം മിതാലി രാജ്. ട്വൻറി20യിൽ 2000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്ററായിരിക്കുകയാണ് മിതാലി. ഇക്കാര്യത്തിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ മറികടന്നിരിക്കുകയാണ് മിതാലി.

4 ടി20 മത്സരങ്ങളിൽ നിന്ന് 2015 റൺസാണ് മിതാലി എടുത്തിട്ടുള്ളത്. 14 അർധശതകങ്ങൾ മിതാലി നേടിയിട്ടുണ്ട്. 38.01 ആണ് ശരാശരി. വനിതാ ടി20 ക്രിക്കറ്റിൽ 2000 റൺസ് തികയ്ക്കുന്ന ഏഴാമത് താരമാണ് മിതാലി.

പുരുഷ ക്രിക്കറ്റിൽ മാർട്ടിൻ ഗപ‍്‍ടിൽ, ബ്രണ്ടൻ മക്കല്ലം എന്നിവർ മാത്രമാണ് 2000ത്തിലധികം റൺസ് നേടിയിട്ടുള്ളത്. 1983 റൺസ് നേടിയിട്ടുള്ള വിരാട് കോഹ‍്‍ലിയാണ് മൂന്നാമത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :