കോഹ്‌ലിയുടെ ഇഷ്ടക്കാരെല്ലാം പുറത്തേക്ക് !; രണ്ടാം ടെസ്റ്റിനു മുമ്പായി ടീം ഇന്ത്യയില്‍ വന്‍ അഴിച്ചുപണി

മുംബൈ, വ്യാഴം, 11 ജനുവരി 2018 (16:56 IST)

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ആദ്യ ടെസ്റ്റില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയ ടീം ഇന്ത്യയില്‍ വന്‍ അഴിച്ചുപണിയുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ഓപ്പണര്‍ ശിഖര്‍ ധവാന്‍, രോഹിത്ത് ശര്‍മ്മ എന്നിവര്‍ക്ക് പകരമായി അജങ്ക്യ രഹാനയും കെഎല്‍ രാഹുലും ടീമിലേക്കെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
 
ആദ്യ ടെസ്റ്റില്‍ രഹാനയേയും രാഹുലിനേയും ഒഴിവാക്കി ധവാനെയും രോഹിത്തിനേയും ടീമിലെടുത്ത ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയ്‌ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നു വരുന്നത്. ഇരുവരുടേയും മോശം പ്രകടനവും ടീം തോല്‍‌വി ഏറ്റുവാങ്ങിയതുമാണ് കോഹ്ലിയ്ക്ക് വിനയായത്.
 
വിരാട് കോഹ്ലിയുടെ ഇഷ്ടക്കാരെന്ന നിലയിലാണ് ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുകളെ അവഗണിച്ച് രോഹിതും ധവാനും  ടീമിലെത്തിയതെന്നും വിമര്‍ശനമുണ്ടായിരുന്നു. ഇന്ത്യന്‍ സെലക്ഷനെ കുറിച്ച് സൗരവ് ഗാംഗുലി ഉള്‍പ്പടെയുള്ളവര്‍ രൂക്ഷ വിമര്‍ശനവുമായാണ് രംഗത്തെത്തിയത്. 
 
ഇതാണ് രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ വന്‍ അഴിച്ചുപണി നടത്താന്‍ ടീം മാനേജ്‌മെന്റിനെ പ്രേരിപ്പിക്കുന്നത്. രാഹുല്‍, രഹാനെ എന്നിവര്‍ക്കൊപ്പം ഉമേശ് യാദവോ ഇഷാന്ത് ശര്‍മ്മയോ ടീമിലെത്തിയേക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസങ്ങളില്‍ ഈ താരങ്ങള്‍ കൂടുതല്‍ സമയം നെറ്റ്‌സില്‍ പരിശീലനം നടത്തിയിരുന്നു. 
 
ബൗളിങ് കോച്ച് ഭരത് അരുണ്‍, ത്രോ സ്‌പെഷ്യലിസ്റ്റ് രഘു, സഞ്ജയ് ബംഗാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് രാഹുലും രഹാനെയും ഇഷാന്തും പരിശീലനം നടത്തിയത്. ജനുവരി 13നാണ് ഇന്ത്യ-പരമ്പരയിലെ രണ്ടാം ടെസ്റ്റ് മല്‍സരം തുടങ്ങുന്നത്. സെഞ്ചൂറിയനിലാണ് മത്സരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

നാട്ടില്‍ കളിക്കുന്ന ടീമുമായി ദക്ഷിണാഫ്രിക്കയില്‍ കളിക്കാന്‍ കഴിയില്ല; കോഹ്‌ലിക്കെതിരെ മുന്‍ നായകന്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റില്‍ അജിങ്ക്യാ രഹാനയെ ഉള്‍പ്പെടുത്താതിരുന്ന ...

news

ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു; ഇന്ത്യന്‍ താരം യൂസഫ് പഠാന് വിലക്കേര്‍പ്പെടുത്തി ബിസിസിഐ

ഉത്തേജകമരുന്നു ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് ക്രിക്കറ്റ് താരം യൂസഫ് പഠാന് ...

news

ഞെട്ടിപ്പിക്കുന്ന പരാജയത്തിന് കാരണം ഇതൊക്കെ; സഹതാരങ്ങൾക്കെതിരെ കോഹ്‌ലി രംഗത്ത്

ജയിക്കാവുന്ന ഒന്നാം ടെസ്‌റ്റിൽ തോൽവി ഇരന്നുവാങ്ങിയതിന്റെ കാരണങ്ങൾ നിരത്തി ഇന്ത്യൻ ...

news

തോൽവി ഇരന്നു വാങ്ങിയെങ്കിലും അപ്രതീക്ഷിത നേട്ടവുമായി സാഹ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്‌റ്റിൽ ഇന്ത്യ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയെങ്കിലും ...

Widgets Magazine