India vs Australia: ജയ്സ്വാൾ കയറിചൊറിഞ്ഞു, സ്റ്റാർക്ക് കേറി മേഞ്ഞു, 48 റൺസ് വഴങ്ങി 6 വിക്കറ്റ്, ആദ്യ ഇന്നിങ്ങ്സിൽ ഇന്ത്യ 180ന് പുറത്ത്

Mitchell starc
അഭിറാം മനോഹർ| Last Modified വെള്ളി, 6 ഡിസം‌ബര്‍ 2024 (14:38 IST)
Mitchell starc
ഓസ്‌ട്രേലിയക്കെതിരായ അഡലെയ്ഡ് ടെസ്റ്റില്‍ ആദ്യ ഇന്നിങ്ങ്‌സില്‍ ഇന്ത്യ 180 റണ്‍സിന് പുറത്ത്. ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിനെ ആദ്യ പന്തില്‍ പുറത്താക്കികൊണ്ട് ബൗളിംഗ് ആരംഭിച്ച സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തെറിഞ്ഞത്. മിച്ചല്‍ സ്റ്റാര്‍ക്ക് 48 റണ്‍സ് വഴങ്ങി 6 വിക്കറ്റ് നേടിയപ്പോള്‍ പാറ്റ് കമ്മിന്‍സും സ്‌കോട്ട് ബോളണ്ടും 2 വിക്കറ്റ് വീതം വീഴ്ത്തി

പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ യശ്വസി ജയ്‌സ്വാളിന്റെ വെല്ലുവിളിയിലേറ്റ അപമാനത്തിന് പ്രതികാരമെന്ന പോലായിരുന്നു അഡലെയ്ഡിലെ സ്റ്റാര്‍ക്കിന്റെ പ്രകടനം. ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ യശ്വസി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍,വിരാട് കോലി എന്നിവരെ സ്റ്റാര്‍ക്ക് പവലിയനില്‍ എത്തിച്ചിരുന്നു.
ഇന്ത്യന്‍ നിരയില്‍ 54 പന്തില്‍ 42 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയാണ് ടോപ് സ്‌കോറര്‍. കെ എല്‍ രാഹുല്‍ 64 പന്തില്‍ 37 റണ്‍സും ശുഭ്മാന്‍ ഗില്‍ 51 പന്തില്‍ 31 റണ്‍സും നേടി.


ജയ്‌സ്വാളും കെ എല്‍ രാഹുലും ഓപ്പണര്‍മാരായപ്പോള്‍ ആറാം സ്ഥാനത്തേക്ക് ഇറങ്ങേണ്ടി വന്ന നായകന്‍ രോഹിത് ശര്‍മക്ക് 32 പന്തില്‍ 3 റണ്‍സ് മാത്രമാണ് നേടാനായത്. സ്‌കോട്ട് ബോളണ്ടിനാണ് രോഹിത്തിന്റെ വിക്കറ്റ്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :