തോറ്റതിന് കാരണം ഭാര്യമാരല്ല; മറ്റ് ചില കാരണങ്ങളാണ്: ക്ലാര്‍ക്ക്

മൈക്കല്‍ ക്ലാര്‍ക്ക്  , ആഷസ് പരമ്പര , ഓസ്ട്രേലിയന്‍ ടീം
ലണ്ടന്‍| jibin| Last Modified ബുധന്‍, 12 ഓഗസ്റ്റ് 2015 (14:13 IST)
കൈവിട്ടത് ഓസ്ട്രേലിയന്‍ താരങ്ങള്‍ ഭാര്യമാരുമായി സമയം ചെലവഴിക്കാന്‍ സമയം കണ്ടെത്തിയതിനെ തുടര്‍ന്നാണെന്ന വാര്‍ത്തകളെ തള്ളി ഓസീസ് ടീം രംഗത്ത്. മാധ്യമവിമര്‍ശനങ്ങള്‍ ചവറ്റുകൊട്ടയില്‍ തള്ളണമെന്ന് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് വ്യക്തമാക്കിയപ്പോള്‍ കുടുംബത്തിനൊപ്പം സമയം ചെലവഴിച്ചിട്ടില്ലെന്നും മാധ്യമങ്ങള്‍ കളിക്കളത്തിലെ പ്രകടനം മാത്രം പരിശോധിച്ചാല്‍ മതിയെന്നും പേസ് ബോളര്‍ മിച്ചല്‍ ജോണ്‍സണ്‍ പറഞ്ഞു.

കളിക്കാരുടെ ഭാര്യമാര്‍ ഇംഗ്ലണ്ടിലെത്തിയതിനെ ഓസീസ് മുന്‍ വൈസ് ക്യാപ്റ്റന്‍ ഇയാന്‍ ഹീലിയും ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളും വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് മാധ്യമങ്ങള്‍ വാര്‍ത്ത ഏറ്റെടുക്കുകയായിരുന്നു. ക്യാപ്‌റ്റന്‍ സ്ഥാനത്തുനിന്നും ക്ലാര്‍ക്ക് രാജിവെക്കാന്‍ ഒരുങ്ങിയതോടെ കൂടുതല്‍ വാര്‍ത്തകള്‍ പുറത്താകുകയും ചെയ്‌തു.

ഓസ്ട്രേലിയന്‍ ടീമില്‍ അഭിപ്രായഭിന്നതയില്ലെന്നും, സഹതാരങ്ങളും താനും തമ്മില്‍ യാതൊരു തരത്തിലുമുള്ള പിണക്കവുമില്ലെന്നും
വ്യക്തമാക്കി മൈക്കിള്‍ ക്ലാര്‍ക്ക് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു‌. ടീം അംഗങ്ങളെല്ലാം ഒറ്റക്കെട്ടാണ് എല്ലാവരുമായി താന്‍ നല്ല ചങ്ങാത്തത്തിലുമാണ്. എല്ലാ താരങ്ങളെയും പോലെ താനും ടീം അംഗങ്ങള്‍ക്കൊപ്പം ബസിലാണ് കളിക്കാന്‍ പോകുന്നതെന്നും ക്ലാര്‍ക്ക് വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :