ടീമില്‍ പ്രശ്‌നങ്ങളില്ല, തോല്‍വിയില്‍ എല്ലാവര്‍ക്കും പങ്ക്: ക്ലാര്‍ക്ക്

ഓസ്ട്രേലിയ , മൈക്കിള്‍ ക്ലാര്‍ക്ക് , ആഷസ് പരമ്പര , ക്രിക്കറ്റ്
ലണ്ടന്‍| jibin| Last Modified ചൊവ്വ, 11 ഓഗസ്റ്റ് 2015 (13:01 IST)
ഓസ്ട്രേലിയന്‍ ടീമില്‍ അഭിപ്രായഭിന്നതയില്ലെന്നു നായകന്‍ മൈക്കിള്‍ ക്ലാര്‍ക്ക്‌. ടീം അംഗങ്ങളെല്ലാം ഒറ്റക്കെട്ടാണ് എല്ലാവരുമായി താന്‍ നല്ല ചങ്ങാത്തത്തിലുമാണ്. എല്ലാ താരങ്ങളെയും പോലെ താനും ടീം അംഗങ്ങള്‍ക്കൊപ്പം ബസിലാണ് കളിക്കാന്‍ പോകുന്നതെന്നും ക്ലാര്‍ക്ക് വ്യക്തമാക്കി.

കൈവിട്ടതോടെയാണ് ക്ലാര്‍ക്കും ടീം അംഗങ്ങളും തമ്മില്‍ അഭിപ്രായ വ്യാസമുണ്ടെന്നും അതിന് കാരണം രണ്ട് മുതിര്‍ന്ന താരങ്ങളുടെ ഭാര്യാമാര്‍ തമ്മിലുണ്ടായ കശപിശയുമാണെന്ന് വാര്‍ത്തകള്‍ പരന്നത്. ഉപ നായകനും വിക്കറ്റ്‌ കീപ്പറുമായ ബ്രാഡ്‌ ഹാഡിന്‍ വ്യക്‌തിപരമായ കാരണങ്ങളാല്‍ ആഷസ്‌ ടെസ്‌റ്റ് പരമ്പര ഉപേക്ഷിച്ചു നാട്ടിലേക്ക് മടങ്ങിയതും ടീം തെരഞ്ഞെടുപ്പിലെ വീഴ്‌ചകളും ക്ലാര്‍ക്കും ടീം അംഗങ്ങളും തമ്മിലുള്ള അകല്‍ച്ച കൂട്ടിയെന്നും വാര്‍ത്തകള്‍ പരന്നിരുന്നു. ക്ലാര്‍ക്കും ടീമിലെ മറ്റു താരങ്ങളുമായി അകല്‍ച്ച തുടങ്ങിയിട്ട്‌ ഒരു വര്‍ഷമായെന്നും കളിക്കാര്‍ക്കൊപ്പം നായകന്‍ യാത്ര ചെയ്യാറുമില്ലെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം, ടീമിന്റെ പ്രകടനത്തെക്കുറിച്ച്‌ സമഗ്രമായ റിപ്പോര്‍ട്ട്‌ വേണമെന്ന്‌ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ജെയിംസ്‌ സതര്‍ലാന്‍ഡ്‌ ക്ലാര്‍ക്കിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ പരമ്പര കൈവിട്ടതിന്റെ ഉത്തരവാദിത്തത്തില്‍നിന്നു കളിക്കാര്‍ക്ക്‌ ഒഴിഞ്ഞു മാറാനാകില്ലെന്നാണു ക്ലാര്‍ക്കിന്റെ നിലപാട്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :