ലോര്‍ഡ്‌സില്‍ ഇംഗ്ലീഷ് നിര ഒരുപിടി ചാരം

ആഷസ് പരമ്പര , ഓസ്ട്രേലിയ , ഇംഗ്ലണ്ട്, ക്രിക്കറ്റ് , സ്റീവ് സ്മിത്ത്
ലോഡ്സ്| jibin| Last Updated: തിങ്കള്‍, 20 ജൂലൈ 2015 (10:03 IST)
ആഷസ് പരമ്പരയിലേ രണ്ടാം ടെസ്റില്‍ ഓസ്ട്രേലിയയ്ക്കു 405 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. 509 റണ്ണിന്റെ വമ്പൻ ലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ളണ്ട് നാലാം ദിവസം വെറും 103 റൺസിന് ആൾഔട്ടായി. ആദ്യ ഇന്നിംഗ്സിൽ 566/8 എന്ന കൂറ്റൻ സ്കോറിൽ ഡിക്ളയർ ചെയ്ത ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 312 ൽ അവസാനിപ്പിച്ചു. തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങി രണ്ട് വിക്കറ്റ് നഷ്ടത്തിൽ 254 റണ്ണെടുത്ത് ഓസ്ട്രേലിയ ഡിക്ളയർ ചെയ്യുകയായിരുന്നു.

തകര്‍പ്പന്‍ ബാറ്റിംഗ് കാഴ്‌ചവെച്ച സ്റീവ് സ്മിത്താണു മാന്‍ ഓഫ് ദ മാച്ച്. ഒന്നാം ഇന്നിംഗ്സില്‍ ഇരട്ടസെഞ്ചുറി നേടിയ സ്റീവ് സ്മിത്ത് രണ്ടാം ഇന്നിംഗ്സില്‍ അര്‍ദ്ധ സെഞ്ചുറി നേടിയിരുന്നു. സ്‌കേര്‍: ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സിൽ 566/8 ഡിക്ള, രണ്ടാം ഇന്നിംഗ്സിൽ 254/2 ഡിക്ള. ഇംഗ്ളണ്ട് ഒന്നാം ഇന്നിംഗ്സിൽ 312രണ്ടാം ഇന്നിംഗ്സിൽ 103ന് പുറത്ത്. അഞ്ച് മത്സരങ്ങളുള്ള പരമ്പര ഇതോടെ 1- 1ന് സമനിലയിലായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :